Image

മാര്‍പാപ്പയ്ക്ക് ഐഎസിന്റെ വധഭീഷണി

Published on 01 November, 2018
മാര്‍പാപ്പയ്ക്ക് ഐഎസിന്റെ വധഭീഷണി
 

വത്തിക്കാന്‍സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പായെ വധിയ്ക്കുമെന്ന് ഐഎസ് സംഘടന ഭീഷണിക്കത്തയച്ചതായി വെളിപ്പെടുത്തല്‍. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ടു തവണയാണ് തീവ്രവാദി സംഘടനയായ ഐഎസിന്റെ മീഡിയ ഗ്രൂപ്പ് തലവന്‍ അല്‍അബ്ദുല്‍ അല്‍ഫാഖിര്‍ വത്തിക്കാനു കത്തയച്ചിരിയ്ക്കുന്നത്. വരാനിരിക്കുന്ന ക്രിസ്മസ് അവധി സീസണില്‍ അക്രമം ഉണ്ടാകുമെന്നുമാണ് വെളിപ്പെടുത്തല്‍ ഭീഷണി പുറപ്പെടുവിച്ചിട്ടുണ്ട്.

ഗ്രനേഡ് ആക്രമണത്തിലൂടെ മാര്‍പാപ്പായെ വധിയ്ക്കുമെന്നാണ് ചിത്രങ്ങള്‍ സഹിതം സംഘടനയുടെ മീഡിയ വിഭാഗം പുറത്തുവിട്ടിരിയ്ക്കുന്നത്. 2016 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പാ ഓഷ്വിറ്റ്‌സ് സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ചിത്രത്തില്‍ ഒരു ഭീകരന്‍ തോക്കുചൂണ്ടി നില്‍ക്കുന്ന ചിത്രമാണ് ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്.

കഴിഞ്ഞ വര്‍ഷവും ഇതുപോലെ മറ്റൊരു ഭീഷണി ഉയര്‍ന്നിരുന്നു. വത്തിക്കാനില്‍ ക്രിസ്മസിന് രക്തപുഴയൊഴുകും എന്നും വിശേഷിപ്പിച്ചിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഐഎസ് ഉയര്‍ത്തുന്ന ഭീഷണികള്‍ ഏറെ ഗൗരവത്തോടെയാണ് വത്തിക്കാന്‍ കാണുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
കപ്യാർ കുഞ്ഞൂഞ്ഞു 2018-11-01 21:28:14
ക്രിസ്ത്യാനികളുടെ ഏറ്റവും വലിയ ഇടയൻ. സർവ ശക്ത്തനായ ദൈവവുമായി ഏറ്റവും അടുത്ത് നിൽക്കുന്ന ആൾ. അബ്രഹാമിന്റെ ഒറിജിനൽ സന്തതി പരമ്പര. അബ്രഹാമിന്റെ വേറൊരു പരമ്പര കൊല്ലുമെന്ന് വിലപിക്കുന്നു. കഷ്ടം.  ഇദ്ദേഹത്തിന് പോലും ദൈവത്തിൽ അത്ര ഉറപ്പില്ല എന്നതുകൊണ്ടല്ലേ ബുള്ളറ്റ് പ്രൂഫ് മിസൈൽ പ്രൂഫ് വാഹനത്തിൽ കമാൻഡോ കളുടെ സംരക്ഷണയിൽ പുറത്തിറങ്ങുന്നത്. പാവപ്പെട്ട കുഞ്ഞാടുകളെ ദൈവം ഒരാപത്തും വരാതെ കാക്കും എന്ന് ഇവർ പറയുന്നു. വിശുദ്ധ ഫ്രാങ്കോ പുന്യാള ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കരുതേ 
Johny 2018-11-02 05:43:02
ഫ്രാൻസിസ്  പാപ്പക്കു അങ്ങിനെ സംഭവിക്കല്ലേ എന്ന് ആഗ്രഹിക്കുന്നു. അഥവ സംഭവിച്ചാൽ വത്തിക്കാൻ മാഫിയ തന്നെ ആയിരിക്കും അത് ചെയ്യക. അതാണ് ചരിത്രം. പുറത്തുള്ളവരെ പഴി ചാരാനുള്ളതാണീ വാർത്ത എന്ന് തോന്നുന്നു. ഫ്രാങ്കോ മാരുടെ തലതൊട്ടപ്പൻമാർ ധാരാളം ഉൾപ്പെടുന്നതാണീ വത്തിക്കാൻ മാഫിയ. അവരുടെ കരടാണീ ഫ്രാൻസിസ് പാപ്പ. അതുകൊണ്ടു ഒന്നുകിൽ ബെനഡിക്ട് പാപ്പായെപോലെ രാജിവെക്കുക അല്ലെങ്കിൽ രക്ത സാക്ഷിയാവുക. മരണാനന്തരം ഒരു വിശുദ്ധനാകുക അതെ അദ്ദേഹത്തിന് ചോയ്‌സ് ഉള്ളു. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക