Image

സാം പിട്രോഡ ന്യൂയോര്‍ക്കില്‍ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 01 November, 2018
സാം പിട്രോഡ ന്യൂയോര്‍ക്കില്‍ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
ന്യൂയോര്‍ക്ക്: ഒക്‌ടോബര്‍ 28-നു ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സാം പിട്രോഡ ന്യൂയോര്‍ക്കില്‍ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഉച്ചയ്ക്ക് ഒരു മണിക്ക് ഫൈനാന്‍സ് ചെയര്‍മാന്‍ രവി ചോപ്ര- ഷാലു ചോപ്ര ദമ്പതികളുടെ വസതിയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ദേശീയ പ്രസിഡന്റ് മൊഹീന്ദര്‍ സിംഗിന്റെ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹര്‍ബജന്‍ സിംഗ് എല്ലാവരേയും സ്വാഗതം ചെയ്തു. ഐ.ഒ.സി ചെയര്‍മാന്‍ സാം പിട്രോഡ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണം ജനാധിപത്യത്തെ താഴ്ത്തിക്കെട്ടിയും. മതേതരത്വത്തെ ചോദ്യം ചെയ്തും ഭാരതത്തെ അപകടത്തിലേക്ക് നയിക്കുന്നു എന്ന് അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് പാര്‍ട്ടി എപ്പോഴും എല്ലാവരേയും ഉള്‍ക്കൊണ്ടുകൊണ്ട് സമാധാനത്തിനും ഐക്യത്തിനും വേണ്ടി നിലകൊള്ളുന്നു എന്ന വസ്തുത കോണ്‍ഗ്രസ് നേതാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് ഇലക്ഷന്‍ മാസങ്ങള്‍ക്കകം നടക്കുന്നതുകൊണ്ട് ഈ സമയം വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശ ഭാരതീയര്‍ കോണ്‍ഗ്രസിനെ വീണ്ടും ഭരണത്തിലേക്ക് കൊണ്ടുവരുന്നതിന് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കണമെന്ന് പറയുകയുണ്ടായി. കോണ്‍ഗ്രസിന്റെ ആദര്‍ശങ്ങളായ സമത്വം, അഭിപ്രായ സ്വാതന്ത്ര്യം, ജനാധിപത്യം, മതേതരത്വം ആദിയായവ വീണ്ടെടുക്കാന്‍ വീണ്ടും കോണ്‍ഗ്രസ് ഭരണത്തിലേക്ക് വരേണ്ടത് ജനാധിപത്യ വിശ്വാസികളായ നമ്മുടെ എല്ലാവരുടേയും ഉത്തരവാദിത്വമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇന്ത്യന്‍ ഓവര്‍ഗീസ് കോണ്‍ഗ്രിസിനെ കൂടുതല്‍ അംഗത്വം എടുത്തു ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും അദ്ദേഹം പറഞ്ഞു. ഇപ്പോഴുള്ള സര്‍ക്കാരിന്റെ പോളിസികളും നയങ്ങളും ജനങ്ങളുടെ ഇടയില്‍ അപ്രീതി സമ്പാദിച്ചുകഴിഞ്ഞു.തൊഴില്‍, ആരോഗ്യം, വിദ്യാഭ്യാസം, ഇത്യാദി മേഖലകളിലെ പ്രശ്‌നങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്നു.

രാഹുല്‍ ഗാന്ധി അനുയായികള്‍ക്കൊപ്പം ചേര്‍ന്ന് ശക്തമായ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹം വിജയിച്ചുവന്ന് വലിയ മാറ്റങ്ങള്‍ നടത്തുന്നതു കാണുവാന്‍ ജനങ്ങള്‍ ഉറ്റുനോക്കുന്നു. ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം എല്ലാവര്‍ക്കും നന്ദി പറഞ്ഞു. സീനിയര്‍ വൈസ് പ്രസിഡന്റുമാരായ ഫുമന്‍ സിംഗ്, റ്റി.ജെ. ഗില്‍, ചരണ്‍സിംഗ് (പഞ്ചാബ് ചാപ്റ്റര്‍ പ്രസിഡന്റ്), ഡോ. നായ്ക് (കര്‍ണ്ണാടക ചാപ്റ്റര്‍ പ്രസിഡന്റ്), സ്വരണ്‍ സിംഗ് (ഹരിയാന ചാപ്റ്റര്‍ പ്രസിഡന്റ്), രാജേന്ദ്രര്‍ സിച്ചിപ്പള്ളി (സെക്രട്ടറി), ഗുര്‍മിത് സിംഗ് കാന്നപെയിന്‍ (കമ്മിറ്റി ചെയര്‍മാന്‍), ലീല മാരേട്ട് (വനിതാ ഫോറം ചെയര്‍പേഴ്‌സണ്‍), ജയചന്ദ്രന്‍ (കേരള ചാപ്റ്റര്‍ പ്രസിഡന്റ്), അംഗം നന്ദകുമാര്‍, അമ്മു നന്ദകുമാര്‍, കോശി ഉമ്മന്‍, വര്‍ഗീസ് സഖറിയ, തങ്കമ്മ തോമസ്, ഉഷ ബേബി എന്നിവര്‍ കേരള ചാപ്റ്ററിനെ പ്രതിനിധീകരിച്ച് സന്നിഹിതരായിരുന്നു. സ്‌നേഹവിരുന്നോടെ വൈകുന്നേരം നാലിനു യോഗം സമാപിച്ചു.
സാം പിട്രോഡ ന്യൂയോര്‍ക്കില്‍ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിസാം പിട്രോഡ ന്യൂയോര്‍ക്കില്‍ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക