Image

ഫാമിലി കോണ്‍ഫറന്‍സ് 2019, ആദ്യ കിക്ക് ഓഫ് സ്റ്റാറ്റൻ ഐലന്റ് സെന്റ് മേരീസില്‍ നടന്നു

രാജന്‍ വാഴപ്പള്ളില്‍ Published on 02 November, 2018
ഫാമിലി കോണ്‍ഫറന്‍സ് 2019, ആദ്യ കിക്ക് ഓഫ് സ്റ്റാറ്റൻ  ഐലന്റ് സെന്റ് മേരീസില്‍ നടന്നു
ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് 2019 ലെ ആദ്യ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് സ്റ്റാറ്റൻ  ഐലന്റ് സെന്റ് മേരീസ് ഇടവകയില്‍ ഭദ്രാസനാധിപന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ഒക്ടോബര്‍ 28ന് വിശുദ്ധ കുര്‍ബ്ബാനയ്കു ശേഷം നടത്തപ്പെട്ടു.

കോണ്‍ഫറന്‍സ് കോഓര്‍ഡിനേറ്റര്‍ ഫാ.സണ്ണി ജോസഫ് ഏവരേയും സ്വാഗതം ചെയ്തുകൊണ്ട് വിവിധ ഇടവകകളെ പ്രതിനിധീകരിച്ചെത്തിയ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തുകയും 2019 കോണ്‍ഫറന്‍സ് ജൂലൈ 17-20 വരെ കലഹാരി റിസോര്‍ട്ട് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുമെന്നും അറിയിച്ചു.

ട്രഷറര്‍ മാത്യൂ വര്‍ഗീസ് ഫിനാന്‍സിനെകുറിച്ചുള്ള വിശദീകരണം നല്‍കി. ജനറല്‍ സെക്രട്ടറി ജോബി ജോണ്‍ റജിസ്‌ട്രേഷനെ കുറിച്ചും, അതിന്റെ നിരക്കിനേകുറിച്ചും സംസാരിച്ചു. സുവനീര്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോസഫ് കോണ്‍ഫറന്‍സില്‍ പ്രസിദ്ധീകരിയ്കുന്ന സുവനീറിനെകുറിച്ചും അതിലേക്ക് നല്‍കാവുന്ന പരസ്യത്തെകുറിച്ചും, അതിന്റെ നിരക്കിനെകുറിച്ചും സംസാരിച്ചു.

സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായില്‍നിന്നും ഇടവകവികാരി ഫാ.ടി.എ.തോമസ് ആദ്യ രജിസ്‌ട്രേഷന്‍ സ്വീകരിച്ചുകൊണ്ട് കിക്കോഫ് നിര്‍വ്വഹിച്ചു. ഫിനാന്‍സ് ചെയര്‍ തോമസ് വര്‍ഗീസ്, ബിസിനസ്സ് മാനേജര്‍ സണ്ണിവര്‍ഗീസ്, അസിസ്റ്റന്റ് ട്രഷറര്‍ ജയ്‌സണ്‍ തോമസ് ഇടവക ട്രസ്റ്റി ജോ രാജു, ഇടവക സെക്രട്ടറി രാജു ഫിലിപ്പ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

മൈക്കിള്‍ തോമസ്, റെജി വര്‍ഗീസ്, രാജു ഫിലിപ്പ്, ബിജു തോമസ്, ജേക്കബ് ജോസഫ് എന്നിവര്‍ ഗ്രാന്റ് സ്‌പോണ്‍സര്‍മാര്‍ ആകുകയും, കോശിപണിക്കര്‍, ബോബി വര്‍ഗീസ്, സുവനീരിലേക്കുള്ള പരസ്യങ്ങള്‍ നല്‍കുകയും ചെയ്തു.

യോഗത്തിനുവേണ്ട ക്രമീകരണങ്ങള്‍ നല്‍കിയ ഫാ.ടി.എ തോമസിനോടും, കമ്മിറ്റി അംഗങ്ങളോടുമുള്ള നന്ദി ഫിനാന്‍സ് ചെയര്‍ തോമസ് വര്‍ഗീസ് അറിയിച്ചു.

ഫാമിലി കോണ്‍ഫറന്‍സ് 2019, ആദ്യ കിക്ക് ഓഫ് സ്റ്റാറ്റൻ  ഐലന്റ് സെന്റ് മേരീസില്‍ നടന്നു
ഫാമിലി കോണ്‍ഫറന്‍സ് 2019, ആദ്യ കിക്ക് ഓഫ് സ്റ്റാറ്റൻ  ഐലന്റ് സെന്റ് മേരീസില്‍ നടന്നു
ഫാമിലി കോണ്‍ഫറന്‍സ് 2019, ആദ്യ കിക്ക് ഓഫ് സ്റ്റാറ്റൻ  ഐലന്റ് സെന്റ് മേരീസില്‍ നടന്നു
ഫാമിലി കോണ്‍ഫറന്‍സ് 2019, ആദ്യ കിക്ക് ഓഫ് സ്റ്റാറ്റൻ  ഐലന്റ് സെന്റ് മേരീസില്‍ നടന്നു
ഫാമിലി കോണ്‍ഫറന്‍സ് 2019, ആദ്യ കിക്ക് ഓഫ് സ്റ്റാറ്റൻ  ഐലന്റ് സെന്റ് മേരീസില്‍ നടന്നു
ഫാമിലി കോണ്‍ഫറന്‍സ് 2019, ആദ്യ കിക്ക് ഓഫ് സ്റ്റാറ്റൻ  ഐലന്റ് സെന്റ് മേരീസില്‍ നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക