Image

പട്ടാളക്കാരെ കല്ലെറിഞ്ഞാല്‍ വെടിയുണ്ടകൊണ്ട് തിര്ച്ചടിക്കുമെന്ന് ട്രംമ്പ്

പി പി ചെറിയാന്‍ Published on 02 November, 2018
പട്ടാളക്കാരെ കല്ലെറിഞ്ഞാല്‍ വെടിയുണ്ടകൊണ്ട് തിര്ച്ചടിക്കുമെന്ന് ട്രംമ്പ്
വാഷിംഗ്ടണ്‍ ഡി സി: സൗത്ത് അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും രാഷ്ട്രീയ അഭയം തേടി പുറപ്പെട്ട ആയിരക്കണക്കിന് കാരവന്‍ അഭയാര്‍ത്ഥികള്‍ മെക്‌സിക്കോ ബോര്‍ഡറും കടന്ന് അമേരിക്കയുടെ സതേണ്‍ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുകയാണെന്നും അമേരിക്കന്‍ അതിര്‍ത്തി സൂക്ഷിക്കാന്‍ ചുമതലപ്പെടുത്തിയ പട്ടാളക്കാരെ കല്ലെറിയാന്‍ ശ്രമിച്ചാല്‍ വെടിവെക്കുന്നതിനുള്ള അനുമതി നല്‍കുമെന്ന് പ്രസിഡന്റ് ട്രംമ്പ് കാരവന് മുന്നറിയിപ്പ് നല്‍കി. പാറക്കല്ലും, വെടിയുണ്ടയും തമ്മില്‍വല്ല്യ വെത്യാസമില്ലെന്ന് ട്രംമ്പ് പറഞ്ഞു.

മിഡ്‌ടേം തിരഞ്ഞെടുപ്പിന് മുമ്പ് നവംബര്‍ 1 ന് വ്യാഴാഴ്ച വൈറ്റ് ഹൗസില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരെ അഭിസംബോധന ചെയ്യുകയായിരുന്നു ട്രംമ്പ്. രാഷ്ട്രീയ അഭയത്തെ കുറിച്ചുള്ള നിലവിലുള്ള പോളിസിയില്‍ സമൂല പരിവര്‍ത്തനം നടത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും ട്രംമ്പ് പറഞ്ഞു.

ഗ്വാട്ടിമല- മെക്‌സിക്കൊ അതിര്‍ത്തിയില്‍ കാരവന്‍ അക്രമം നടത്തിയതായി മെക്‌സിക്കന്‍ അധികൃതര്‍ അറിയിച്ചു.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന സംഘത്തിനെതിരെ ആക്രമണം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും, പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ വെറുതെയിരിക്കില്ലെന്നും ട്രംമ്പ് വ്യക്തമാക്കി. 10000ത്തിനും, 15000ത്തിനും ഇടയിലുള്ള പട്ടാളക്കാരെയാണ് അതിര്‍ത്തി സൂക്ഷിക്കുന്നതിന് നിയോഗിച്ചിരിക്കുന്നത്. അമേരിക്കന്‍ അതിര്‍ത്തി സംരക്ഷിക്കുന്നതിന് താന്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് വോട്ടര്‍മാര്‍ നവംഹര്‍ 6 ന് അനുകൂല മറുപടി നല്‍കണമെന്നും ട്രംമ്പ് പറഞ്ഞു.
പട്ടാളക്കാരെ കല്ലെറിഞ്ഞാല്‍ വെടിയുണ്ടകൊണ്ട് തിര്ച്ചടിക്കുമെന്ന് ട്രംമ്പ്പട്ടാളക്കാരെ കല്ലെറിഞ്ഞാല്‍ വെടിയുണ്ടകൊണ്ട് തിര്ച്ചടിക്കുമെന്ന് ട്രംമ്പ്പട്ടാളക്കാരെ കല്ലെറിഞ്ഞാല്‍ വെടിയുണ്ടകൊണ്ട് തിര്ച്ചടിക്കുമെന്ന് ട്രംമ്പ്പട്ടാളക്കാരെ കല്ലെറിഞ്ഞാല്‍ വെടിയുണ്ടകൊണ്ട് തിര്ച്ചടിക്കുമെന്ന് ട്രംമ്പ്
Join WhatsApp News
ഗോതമ്പ് ഉണ്ട വരുന്നു 2018-11-02 19:50:10
A federal judge in Maryland on Friday ordered evidence-gathering to begin in a lawsuit accusing President Trump of violating the Constitution by maintaining a financial interest in his company’s Washington hotel"
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക