Image

പുതിയ ഫോര്‍മുല: ചെന്നിത്തല ഉപമുഖ്യമന്ത്രി, ലീഗിന് അഞ്ചാം മന്ത്രി

Published on 06 April, 2012
പുതിയ ഫോര്‍മുല: ചെന്നിത്തല ഉപമുഖ്യമന്ത്രി, ലീഗിന് അഞ്ചാം മന്ത്രി
തിരുവനന്തപുരം: രമേശ് ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രിപദവും മുസ്‌ലിം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനവും. യുഡിഎഫിലെ പ്രതിസന്ധിക്ക് കോണ്‍ഗ്രസ് നേതൃത്വം കണ്ടെത്തിയ പോംവഴികളിലാണ് ഇത്തരം നിര്‍ദ്ദേശം ഉയര്‍ന്നു വന്നിരിക്കുന്നത്. ഇതനുസരിച്ച് മന്ത്രിസഭയ്‌ക്കൊപ്പം കെപിസിസിയിലും അഴിച്ചുപണിയുണ്ടാകും. ഇതടക്കമുള്ള സാധ്യതകള്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ പരിഗണനയില്‍ ആണ്. രമേശ് ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും റവന്യൂവകുപ്പും ലഭിക്കും. തിരുവഞ്ചൂര്‍ രാധാകൃഷണന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പും ലഭിക്കും.

അഞ്ചാംമന്ത്രി പ്രശ്‌നം തീര്‍ക്കാന്‍ കോണ്‍ഗ്രസ് മൂന്ന് സാധ്യതകള്‍ പരിഗണിക്കുന്നു;
1. ജി.കാര്‍ത്തികേയന്‍ രാജിവച്ച്   മന്ത്രിയാകും. ലീഗിന് നാല് മന്ത്രിയും സ്പീക്കര്‍ സ്ഥാനവും.

2. ജി.കാര്‍ത്തികേയന്‍ രാജിവച്ച് കെപിസിസി അധ്യക്ഷനാകും. പകരം കെ.സി.ജോസഫ് രാജിവച്ച് സ്പീക്കറാകും. പകരം രമേശ് ചെന്നിത്തല മന്ത്രിസഭയിലെത്തും. മുസ്‌ലീം ലീഗിന് അഞ്ചാം മന്ത്രി സ്ഥാനവും ലഭിക്കും. 

3. ജി.കാര്‍ത്തികേയന്‍ സ്പീക്കറായി തുടരും. മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ രാജിവച്ച് കെപിസിസി അധ്യക്ഷനാകും. സി.എന്‍.ബാലകൃഷ്ണന്റെ ഒഴിവില്‍ രമേശ് ചെന്നിത്തല മന്ത്രിയാകും. മുസ്‌ലീം ലീഗിന് അഞ്ചാം മന്ത്രി സ്ഥാനവും ലഭിക്കും. എന്നിങ്ങനെയാണ് കോണ്‍ഗ്രസിനു മുന്നിലുള്ള പോംവഴികള്‍. 

അതേസമയം അഞ്ചാം മന്ത്രി ഫോര്‍മുലയെ പറ്റി പ്രതികരിക്കാനില്ലെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക