Image

സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫ്രന്‍സ് ഷിക്കാഗോയില്‍

Published on 02 November, 2018
സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫ്രന്‍സ് ഷിക്കാഗോയില്‍
ചിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സും,സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്‍റെ പത്താമത്വാര്‍ഷിക ആഘോഷങ്ങളും 2019 ജൂലൈ 17 മുതല്‍ 20 വരെ ഷിക്കാഗോ ഹില്‍ട്ടണ്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും.(Hilton Chicago Oakbrook Suites, 10 Drury Lane, Oakbrook Terrace, IL 60181.) ഭദ്രാസന സഹായ മെത്രപൊലീത്ത അഭിവന്ദ്യ ഡോ.സഖറിയ മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ സജീവമായ നേതൃത്വത്തിലും ചിക്കാഗോയിലുള്ള ഇടവകകളുടെസഹകരണത്തിലും, ഭദ്രാസന കൗണ്‍സിലിന്‍റെയും ആധ്യാത്മീക സംഘടനകളുടെയും സംയുക്ത ആഭിമുഘ്യത്തിലും വിവിധ കമ്മറ്റികള്‍ ഇതിനോടകം പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചുകഴിഞ്ഞതായി ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം അറിയിച്ചു.

സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത കൂടിയായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാപൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ സാന്നിധ്യം പ്രത്യേകം അനുഗ്രഹീതമായിരിക്കും. മൂന്ന് വര്‍ഷം കൂടുമ്പോള്‍ മാത്രമാണ് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെഎല്ലാ ഇടവകകളില്‍ നിന്നും പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഇപ്രകാരമുള്ള അതിവിപുലമായ കോണ്‍ഫ്രന്‍സ് നടത്തുന്നത്. ഏരിയ/ റീജിയണല്‍ തല കോണ്‍ഫ്രന്‍സുകള്‍ഇതിനോടകം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി പൂര്‍ത്തീകരിച്ചു കഴിഞ്ഞു. മുന്നൂറില്‍പ്പരം വരുന്ന യുവതീയുവാക്കള്‍ ഉള്‍പ്പെടെ ആയിരത്തില്‍പ്പരം വിശ്വാസികള്‍ പങ്കെടുക്കുന്നസമഗ്രമായ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിനുള്ള ഒരുക്കങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. ഏരിയ തലത്തിലുള്ള ക്വിക് ഓഫ് മീറ്റിങ്ങുകള്‍ ചിക്കാഗോ, ഡാളസ്, ഹ്യൂസ്റ്റണ്‍, ഫ്‌ലോറിഡ, അറ്റലാന്റ, കാലിഫോര്‍ണിയ ഏരിയകളില്‍ നടക്കും.

അഭിവന്ദ്യ ഡോ.സഖറിയ മാര്‍ അപ്രേം മെത്രാപ്പോലീത്ത പ്രസിഡണ്ടായും, ഫാ. ഡാനിയേല്‍ ജോര്‍ജ്ജ്, ഡീക്കന്‍. ജോര്‍ജ്ജ് പൂവത്തൂര്‍, എബ്രഹാം വര്‍ക്കി എന്നിവര്‍ കണ്‍വീനേഴ്‌സ്ആയും ഫാ. എബി ചാക്കോ, ഫാ. മാത്യൂസ് ജോര്‍ജ്ജ് ഫാ. ഫിലിപ്പ് എബ്രഹാം എന്നിവര്‍ ഡയറക്ടേഴ്‌സ് ആയും, ജിമ്മി പണിക്കര്‍(സെക്രട്ടറി) സിബില്‍ ചാക്കോ (ജോയിന്‍റ് സെക്രട്ടറി), കോശി ജോര്‍ജ്ജ് (ട്രഷറര്‍) ആയും വിവിധ കമ്മറ്റികള്‍ ചുമതല ഏറ്റുകൊണ്ട് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക