Image

സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കെല്ലാം സ്വര്‍ണ്ണമോതിരം; കുഞ്ചാക്കോ ബോബന്റെ പിറന്നാളാഘോഷം വ്യത്യസ്തമാക്കി ആരാധകര്‍

Published on 02 November, 2018
സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കെല്ലാം സ്വര്‍ണ്ണമോതിരം; കുഞ്ചാക്കോ ബോബന്റെ പിറന്നാളാഘോഷം വ്യത്യസ്തമാക്കി ആരാധകര്‍
നടന്‍ കുഞ്ചാക്കോ ബോബന്റെ പിറന്നാള്‍ ദിനമായ നവംബര്‍ രണ്ടിന് കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ്ണമോതിരം സമ്മാനം നല്‍കുമെന്ന് താരത്തിന്റെ ആരാധകര്‍. ചാക്കോച്ചന്‍ ലൗവേഴ്‌സും ചാക്കോച്ചന്‍ ഫ്രണ്ട്‌സ് യുഎഇയുമാണ് താരത്തിന്റെ പിറന്നാളിന് സ്വര്‍ണ്ണ സമ്മാനവുമായി എത്തിയിരിക്കുന്നത്.  ഇതിലൂടെ, ഇഷ്ടതാരങ്ങളുടെ പിറന്നാളിന് സാമൂഹ്യപ്രവര്‍ത്തനങ്ങളുമായി ശ്രദ്ധയാകര്‍ഷിക്കുന്നര്‍ക്കിടയില്‍ വ്യത്യസ്തരായിരിക്കുകയാണ് ചാക്കോച്ചന്റെ ആരാധകര്‍.

എങ്ങനെ ചാക്കോച്ചന്റെ പിറന്നാള്‍ കൂടുതല്‍ സന്തോഷകരമാക്കാമെന്ന ചിന്തയാണ് ഇത്തരമൊരു പരിപാടിയില്‍ എത്തിച്ചത്. കുഞ്ചാക്കോ ബോബന്റെ സ്‌നേഹിതര്‍ ചേര്‍ന്ന് രൂപപ്പെടുത്തിയ ചാരിറ്റി സംഘടനയാണ് ചാക്കോച്ചര്‍ ലൗവേഴ്‌സ്. പതിവുപോലെ രക്തദാനം, തെരുവില്‍ സൗജന്യ ഭക്ഷണം, അനാഥാലയ സന്ദര്‍ശനം എന്നീ പരിപാടികള്‍ക്ക് പുറമേയാണ് പൊന്നോമനകള്‍ക്കുള്ള ഈ സ്വര്‍ണ്ണ സമ്മാനം


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക