Image

പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍- ഭാഗം-19: സാംസി കൊടുമണ്‍)

Published on 02 November, 2018
പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍- ഭാഗം-19: സാംസി കൊടുമണ്‍)
എഴുത്തുകാരനാകാന്‍ പുറപ്പെട്ട്, സ്വയം കഥാപാത്രമാകുന്നു. ഒറ്റ കഥാപാത്രമുള്ള കഥ. ബാക്കി കഥകളൊക്കെ മരിച്ചു. അന്തരീക്ഷത്തില്‍ കഥകള്‍ മുളയ്ക്കുന്നില്ല. ഒരു തൊഴില്‍, വരുമാനം, പിന്നെ കഥ. മുന്‍ഗണനകള്‍ ക്രമം തെറ്റി. ഒരു സ്റ്റുഡിയോ. അമ്മച്ചിയുടെ നിസ്സഹായതയുടെ കൈകള്‍ മലര്‍ന്നു. കഴുത്തില്‍ കിടന്ന മാല തന്നു. “വേറെ വഴിയൊന്നും എനിക്കറിയില്ല.” “എന്റെ സഹായം എവിടെനിന്നു വരും’ ജോണിച്ചായനെഴുതി.

ജോസേ.... ഇവിടെയും പ്രയാസങ്ങളാണ്. ഒരയ്യായിരം. അത്രേ ഉള്ളൂ. എവിടെനിന്നോ ഒരു ചങ്കൂറ്റം വഴികാട്ടി. വിനായകവും ഭവാനിയമ്മയും വഴികാട്ടികളായി ഓര്‍മ്മയില്‍. ജംഗ്ഷനില്‍ രണ്ട ായിരം ഡിപ്പോസിറ്റ് ഇട്ട് ഒരു മുറി. പിന്നെ ഓര്‍മ്മകളും അറിവുകളും ചേര്‍ത്ത് ഒരു സ്റ്റുഡിയോ. ഗ്രാമത്തിലെ ആദ്യത്തെ സ്റ്റുഡിയോ. നന്നാകാത്ത പടങ്ങള്‍ക്കൊക്കെ ഓരോരോ കാരണങ്ങള്‍ കണ്ടെ ത്തി. ചിതലു കടിച്ച മുഖമുള്ള സുന്ദരികള്‍ അവര്‍ മുഖം വീര്‍പ്പിച്ച് ഇറങ്ങിപ്പോയി. വാചക കസര്‍ത്തുകൊണ്ട ് പിടിച്ചു നില്‍ക്കാന്‍ പറ്റില്ലെന്നു പിടികിട്ടി. പണിയറിയാവുന്ന ഒരുവനു കൂടി ശമ്പളം കൊടുക്കാന്‍ പ്രാപ്തിയില്ലായിരുന്നു. ഒന്നുമറിയാത്തവനെ അസിസ്റ്റന്റാക്കി. അവന്റെ ഗുരുവായി. അല്പം അറിയാവുന്നവന്റെ അറിവുമായി ശിഷ്യനെ പഠിപ്പിച്ചു. അവന്‍ കൈപുണ്യമുള്ളവനായിരുന്നു. അവന്റെ വിരലുകളില്‍ കലയുണ്ട ായിരുന്നു.

സന്തോഷങ്ങളിലും സന്താപങ്ങളിലും നിമിഷങ്ങളെ ഒപ്പാന്‍ ഫോട്ടോഗ്രാഫര്‍ വേണമായിരുന്നു. കല്യാണ ഫോട്ടോകള്‍ പ്രകടനാത്മകങ്ങളാണ്. സമയവും സന്ദര്‍ഭവും അറിയാവുന്നവര്‍ കൂടുതല്‍ പടം ഒപ്പിക്കും. വധുവരന്മാര്‍ക്കൊപ്പം പടമെടുക്കാന്‍ വിളിക്കുന്നത് ബന്ധുമിത്രാദികള്‍ക്ക് അംഗീകാരത്തിന്റെ ഗരിമ നല്‍കുന്നു. അതൊക്കെ മുതലാക്കണം. പഠിച്ച പാഠങ്ങള്‍. പിന്നെ മരണവീട്ടില്‍: മൃതനുചുറ്റുംകൂടി കരയുന്നവരും, അഭിനയിക്കുന്നവരും വില കൂടിയ റീത്തുകളും, ശോശപ്പകളും മരിച്ചവന്റെ വിലയ്‌ക്കൊത്ത് വന്നു ചേരുന്ന നേതാക്കന്മാരും ഒക്കെ ചേര്‍ന്ന് വിപണന തന്ത്രം അപ്പപ്പോള്‍ നിശ്ചയിക്കണം. കീഴാളന്റെ മരണവീട് വ്യത്യസ്ഥമാണ്. അവിടെ കരച്ചില്‍ ഇല്ല. ഇറക്കിക്കിടത്തിയ ശവത്തിനു ചുറ്റും ആള്‍ക്കൂട്ടമില്ല. ശവം അതിന്റെ ഏകാന്തതയിലാണ്. ക്രിസ്ത്യന്‍ മൃതര്‍ക്കു ചുറ്റും ഏങ്ങലുകളുടെ താളമാണ്. അതു നമ്മളെ വികാര ഭരിതരാക്കുന്നു. പാടില്ല. നമ്മള്‍ തൊഴിലാളിയാണ്. ഹൈന്ദവ മരണങ്ങളില്‍ ഒരു തരം മരവിപ്പാണ്. ചുറ്റിനും തളംകെട്ടി കിടക്കുന്ന മരവിപ്പ്. കര്‍മ്മഫലങ്ങളുടെ കണക്കെടുപ്പുപോലെ വെറുതെ ഒരു കര്‍മ്മം. മലരും പൂവും വെള്ളവും വായിലേക്കിറ്റിയ്ക്കുമ്പോള്‍ മൃതന് പുച്ഛ രസമാണ്. ഇതൊക്കെ നിരീക്ഷണങ്ങളാണ്.

ഒരു മരണ വീട്ടിലെ ഒരിക്കലും മറക്കാത്ത രണ്ട ു കണ്ണുകള്‍. ഒരു ശവമടക്കു യാത്രയുടെ തിരുശേഷിപ്പാണ്. ഇരുപത്തിരണ്ട ു കഴിഞ്ഞ പെണ്‍കുട്ടി അപ്പന്റെ മൃതശരീരത്തെ നോക്കി നില്‍ക്കുന്ന ആ നില്‍പ്പ്. എന്തെല്ലാം ചിന്തകളായിരിക്കാം അവിവാഹിതയായ അവളുടെ മനസ്സില്‍. ഒന്നു കരയാന്‍പോലും അവള്‍ക്കു കഴിയുന്നില്ല. നാഥനില്ലാത്ത അവസ്ഥയിലേക്ക് മാറ്റപ്പെട്ടവളുടെ വിചാരങ്ങള്‍. ആ നോട്ടം, ആ കണ്ണുകള്‍ മറക്കില്ല. അത്തരം സ്വകാര്യ അസ്വാസ്ഥ്യങ്ങളെ അവന്‍ കൂടെ കൂട്ടി.

ഗള്‍ഫുകാരുടെ ഭാര്യമാര്‍ വന്നാല്‍ അവരെ ഏറ്റവും സുന്ദരിമാരാക്കണം. അവര്‍ വിദൂരങ്ങളില്‍ ബിംബങ്ങളായി തങ്ങളുടെ ഇണയെ രമിപ്പിക്കേണ്ട വരാണ്. കാഴ്ചയിലാണവരുടെ ആനന്ദം. പക്ഷേ ബിംബമാകുന്നവളുടെ കണ്ണുകളില്‍ കത്തുന്ന തീയായിരുന്നു. ആരെയും ദഹിപ്പിക്കുന്ന തീ. ഏതു നിമിഷവും സദാചാരത്തിന്റെ അച്ചാണികളെ കത്തിക്കാന്‍ കെല്‍പ്പുള്ള അഗ്നി. സമരങ്ങളിലും മുദ്രാവാക്യങ്ങളിലും അടയിരിക്കുന്നവര്‍ അറിയുന്നില്ല. അവര്‍ സൃഷ്ടിക്കുന്ന പുതുലോകം ഒരുക്കുന്ന കെണിയില്‍ നമ്മുടെ യുവതലമുറ എരിഞ്ഞടങ്ങുകയാണെന്ന്. അടിസ്ഥാന ആവശ്യങ്ങളില്‍ നിന്നും അകലാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. തൊഴില്‍.... സ്വന്തം നാടും വീടും ഭാര്യയുമൊക്കെ മറ്റാരുടേയോ സൗകര്യങ്ങള്‍ക്കായി മാറ്റിവെയ്ക്കപ്പെടുന്നു. കുടുംബങ്ങള്‍ പിച്ചിച്ചീന്തപ്പെടുന്നു.

റോയി ഭാര്യയെ ഉപേക്ഷിച്ചില്ലേ?.... എന്തിന്? ഷീബ നല്ല പെണ്ണല്ലായിരുന്നുവോ? റോയി എന്ന ഗള്‍ഫുകാരന്റെ ഭാര്യയായി വേഷമിടുമ്പോള്‍ അവള്‍ ഒരു സാധാരണ നാട്ടിന്‍പുറത്തുകാരി വധു അല്ലായിരുന്നുവോ? മറ്റെല്ലാവരെയുംപോലെ അവളുടെ ജീവിതവും മറ്റാരൊക്കെയോ തീരുമാനിക്കുകയായിരുന്നു. ഒരു ഗള്‍ഫുകാരിയുടെ കെട്ടിലും മട്ടിലും നടക്കാന്‍ അവളും മോഹിച്ചിട്ടുണ്ട ാകാം. ഒരു മാസം കഴിഞ്ഞ് റോയി മസ്കറ്റിലേക്കു പോയി. എഴുത്തുകള്‍, ഫോണ്‍ വിളികള്‍. എല്ലാവരുടെയും മുന്നില്‍ മനസ്സുതുറന്നൊന്നു സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥ. ഉണര്‍ത്തപ്പെട്ട സ്ത്രീ.... വലിയ വീടിന്റെ പണികള്‍ ധൃതിയില്‍ നടക്കുന്നു. കിടക്കയെ പീഡിപ്പിച്ചും, തലയിണയെ പ്രണയിച്ചും അടക്കാവുന്ന തീയായിരുന്നില്ല റോയി അവളില്‍ കൊളുത്തിയത്. അവള്‍ രാത്രിയില്‍ മെല്ലെ കതകുകള്‍ തുറന്നു. വീടു പണിയുന്ന കോണ്‍ട്രോക്ടര്‍ അവളില്‍ തെളിനീരായി പെയ്തു. തെറ്റ് ആരുടേത്? പിടിക്കപ്പെട്ടപ്പോള്‍, വിചാരണക്കാര്‍ അവളുടെ മേല്‍ ചാപ്പകുത്തി. ഷീബ ഇന്ന് പട്ടണത്തിലെ ആവശ്യക്കാരുടെ അറിയപ്പെടുന്ന അത്താണിയാണ്.

എല്ലാവരും ഷീബയെപ്പോലെ ആകണമെന്നില്ലല്ലോ? ശരിയാണ്. അടക്കിപ്പിടിച്ച വിമ്മിട്ടങ്ങള്‍, മാനസിക വിഭ്രാന്തിയിലെത്തിയ എത്ര എത്ര കഥകള്‍! വിവേകാനന്ദ സ്വാമികള്‍ പറഞ്ഞ ഭ്രാന്താലയം ഇവിടെ രൂപപ്പെട്ടു വരികയാണ്. സ്‌നേഹിക്കാന്‍ മറന്നുപോയ ജനം. ആഗ്രഹങ്ങളും ആര്‍ത്തികളുമാണ് നയിക്കുന്നത്. അപരന്റെമേലാണ് കണ്ണ്. ജീവനെ അവന്‍ ഞെരിക്കുന്നു. “പ്രാണന്‍ എന്റെ ഉള്ളില്‍ ഞരങ്ങുന്നു. ഞാന്‍ നീതിക്കായി നിലവിളിക്കുന്നു.’ അതു സങ്കീര്‍ത്തനക്കാരന്റെ പ്രാര്‍ത്ഥനയാണോ നിരീക്ഷണമാണോ. ദാവീദ് ജീവിതം അറിഞ്ഞവനല്ലേ. ഡാര്‍ക്കു റൂമിലെ ചുവന്ന വെളിച്ചത്തില്‍, കെമിക്കല്‍ ലായനിയില്‍ തെളിഞ്ഞു വരുന്ന മുഖത്തേക്കു നോക്കി. അവളുടെ കണ്ണുകള്‍ ഉടലിനെ കത്തിíുì. അവള്‍ ക്ഷണിക്കുകയാണോ? അന്യന്റെ ഭാര്യ. പക്ഷേ അവള്‍ ഇപ്പോള്‍ തന്റെ സ്വാകാര്യതയിലാണല്ലോ അവള്‍ വഴുക്കലുള്ള വീഥിയിലാണ്. അവളുടെ ചുണ്ട ുകളില്‍ വരൂ എന്ന ക്ഷണക്കത്ത്.

വേണമെങ്കില്‍ അവളുടെ കിടപ്പുമുറിയുടെ വാതിലില്‍ പതുക്കെ ഒന്നു മുട്ടാം. ശരീരത്തിനാകെ ഒരു പുകച്ചില്‍. നാളെ പിടിക്കപ്പെടുമ്പോള്‍ മാന്യന്റെ ഉതിര്‍ന്നു പോകുന്ന മൂടുപടങ്ങള്‍. ഒരു സ്ത്രീയുടെ കൂട്ട്. അതിനി നീട്ടിക്കൂടാ. സ്റ്റുഡിയോ ഒരു കുടുംബം പുലര്‍ത്താനുള്ള വരുമാനം ചുരത്തി തുടങ്ങിയില്ല. കഥകള്‍ എങ്ങനെ മാറുന്നു. എഴുതാനായി ഇടം തേടിയവന്‍. ഒരു വരിപോലും എഴുതിയില്ല. ഇപ്പോള്‍ വഴി മാറി നടക്കാന്‍ ശ്രമിക്കുന്നു. ജീവിതം മുന്‍ വിധികളില്ലാതെ ഒഴുകട്ടെ. കാറ്റുവഴി കാട്ടട്ടെ

ഒറ്റക്കണ്ണന്‍ കുഞ്ഞപ്പി സഹായി ആയി. കുഞ്ഞപ്പി അമ്മച്ചിയോടു പറഞ്ഞു. “”ചേടത്തീ.. ഒരു പെണ്ണുണ്ട ് പോയി കണ്ട ാലോ.’’

ഓര്‍ക്കാപ്പുറത്തുള്ള ചടങ്ങില്‍ പെണ്ണൊന്നന്ധാളിച്ചു. അമ്മയും അവളുമേ വീട്ടിലുള്ളൂ. അമ്മയോടു കുഞ്ഞപ്പി കാര്യങ്ങള്‍ പറഞ്ഞു. അറിയിച്ചിട്ടു വരാഞ്ഞത് ചടങ്ങുകള്‍ ഒഴിവാക്കാനും സ്വന്ത്വത്തില്‍ കാണാനുമാണെന്നു പറഞ്ഞാല്‍.... അതുകൊണ്ട ു പറഞ്ഞില്ല. അമ്മ എന്തൊക്കെയോ പറയുന്നു. മുറിയില്‍ കര്‍ട്ടനു പിന്നില്‍ രണ്ട ു കണ്ണുകള്‍. അമ്മ കഥ തുടരുമ്പോള്‍ അവള്‍ രണ്ട ു കപ്പ് കാപ്പിയുമായി വന്നു. ആദ്യം അകത്തുനിന്നു കണ്ട അതേ സാരി. കാണിപ്പിക്കലിനുവേണ്ട ി അവള്‍ ഒരുങ്ങിയിട്ടില്ല. ആ ലാളിത്യം മനസ്സില്‍ തട്ടി. അപ്പന്‍ ഏഴുമാസം മുമ്പു മരിച്ചു. ഇളയ മകള്‍. എന്തോ ഓര്‍മ്മയുടെ ഏടുകളില്‍ അപ്പന്റെ മരണത്തെ നോക്കി നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയുടെ ഓര്‍മ്മചിത്രം. ഒരുനാള്‍ ഇവളും അതുപോലെ നിന്നിട്ടുണ്ട ാവില്ലേ? ഉള്ളില്‍ നിന്നും സഹതാപത്തിന്റെ ഒരു തരംഗം ഇറങ്ങിവന്ന് അവളെ തലോടി. സഹതാപം ആണോ.... അല്ല മൊത്തത്തില്‍ ഒരു ഇഷ്ടം.

“”എന്നെപ്പറ്റി എന്തെങ്കിലും അറിയാനുണ്ടേ ാ?’’ അവളോടായി ചോദിച്ചു. അവള്‍ ഉണ്ടെ ന്നോ ഇല്ലെന്നോ പറഞ്ഞില്ല. വാതില്‍ മറവില്‍ എവിടെയോ മറഞ്ഞു. അവള്‍ക്കു തന്നെ ഇഷ്ടപ്പെട്ടിരുന്നുവോ? ആരെങ്കിലും അവളോട് ചോദിച്ചിരുന്നുവോ?

ജ്യേഷ്ഠന്‍ എഴുതി ഒരു നേഴ്‌സിനെ കെട്ടിയാല്‍ പോരായിരുന്നുവോ? ഒരു നേഴ്‌സല്ല എന്നതുകൊണ്ട ു മാത്രം എനിക്കവളെ കെട്ടാതിരിക്കാന്‍ പറ്റില്ലല്ലോ. വഴി പിഴച്ചവന്‍ ചെന്നെത്തുന്ന വഴികള്‍ എന്നവര്‍ കുറ്റപ്പെടുത്തിയിട്ടുണ്ട ാകാം. അടിസ്ഥാനം പിഴച്ചു പോയ കെട്ടിടത്തിന്റെ അവസ്ഥയാണ്. ഒന്നുകില്‍ ആശാരി ഉത്തരം മാറ്റി പണിയണം. അല്ലെങ്കില്‍ മേശരി ഉത്തരത്തിനൊപ്പിച്ച് ഭിത്തി ഇളക്കണം. എങ്ങുമെങ്ങും എത്താത്ത സമാന്തരങ്ങള്‍. ഒരദ്ധ്യാപകനാകാനായിരുന്നു മോഹം. ആരെല്ലാമോ ചേര്‍ന്നു അത് തല്ലിക്കെടുത്തി. എന്തു ചെയ്യുമ്പോഴും നഷ്ടങ്ങളെ ഓര്‍ത്തു വിലപിക്കയാണ്.

(തുടരും)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക