Image

ട്രെയിന്‍ 18 ഇന്ത്യന്‍ റെയില്‍വേയുടെ എഞ്ചിന്‍ ഇല്ലാത്ത ട്രെയിന്‍ പരീക്ഷണ ഓട്ടം ആരംഭിച്ചു

സെബാസ്റ്റ്യന്‍ ആന്റണി Published on 02 November, 2018
ട്രെയിന്‍ 18 ഇന്ത്യന്‍ റെയില്‍വേയുടെ എഞ്ചിന്‍ ഇല്ലാത്ത ട്രെയിന്‍ പരീക്ഷണ ഓട്ടം ആരംഭിച്ചു
ഇന്ത്യയിലെ വേഗം കൂടിയ ട്രെയിനുകളിലൊന്നായ "ട്രെയിന്‍ 18" പരീക്ഷണ ഓട്ടം ആരംഭിച്ചു. 30 വര്‍ഷം പഴക്കമുള്ള ശതാബ്ദി എക്‌സ്പ്രസിന്‍റെ പിന്മുറക്കാരനാണ് ചെന്നൈയിലെ ഇന്‍റഗ്രല്‍ കോച്ച് ഫാക്ടറിയില്‍നിന്ന് പുറത്തിറങ്ങിയ ട്രെയിന്‍ 18.

നിരവധി സവിശേഷതകളോടെയാണ് ട്രെയിന്‍ 18 ഓടിത്തുടങ്ങുന്നത്. ഇതിലെ സീറ്റുകള്‍ 360 ഡിഗ്രിയില്‍ തിരിക്കാനാകും. ഈ ട്രെയിനിന് എഞ്ചിന്‍ ഇല്ല. ശതാബ്ദിയേക്കാള്‍ 15 ശതമാനം യാത്രാ സമയം കുറയ്ക്കാനാകും. പൂര്‍ണമായും ശീതീകരിച്ച വണ്ടിയില്‍ 16 കോച്ചുകളാണ് ഉള്ളത്.

'മേക്ക് ഇന്‍ ഇന്ത്യാ' പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച 'ട്രെയിന്‍18' മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നവയാണ്. ഇതുപോലുള്ള ആറെണ്ണം നിര്‍മ്മിക്കുമെന്നാണ് ഇന്റഗ്രല്‍ കോച്ച് ഫാക്ടറി അറിയിച്ചിരിക്കുന്നത്. ഇവയില്‍ രണ്ടെണ്ണം സ്ലീപ്പര്‍ കോച്ചുകളായിരിക്കും. ഓട്ടോമാറ്റിക് ഡോറുകളും സ്‌റ്റെപ്പുകളും ഉള്ള കോച്ചുകളില്‍ വൈഫൈ സംവിധാനം ജിപിഎസ് അടിസ്ഥാന പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം, ബയോ വാക്വം സിസ്റ്റത്തോട് കൂടിയ ടൊയ്‌ലെറ്റ് സംവിധാനം തുടങ്ങിയവയും ഉണ്ടാകും.

2018ല്‍ നിര്‍മിക്കാന്‍ തുടങ്ങിയതു കൊണ്ടാണ് ഇതിന് 'ട്രെയിന്‍18' എന്ന പേര് ലഭിച്ചത്. രണ്ടറ്റത്തും െ്രെഡവറുടെ കാബിനുള്ള വണ്ടി മെട്രോ ട്രെയിന്‍ പോലെ ഏതു ഭാഗത്തേക്കും ഓടിക്കാന്‍ കഴിയും.

എല്ലാ കോച്ചുകളുടെ അടിഭാഗത്തും വൈദ്യുതി സ്വീകരിച്ച് അതിനകത്തെ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നു എന്നതാണ് പ്രത്യേകത. അതിനാലാണ് ഈ വണ്ടിക്ക് പ്രത്യേകമായി എന്‍ജിന്റെ ആവശ്യമില്ലാത്തതും. മെട്രോയിലേതിന് സമാനമായി ട്രെയിന്‍ നിറുത്തിയതിന് ശേഷം മാത്രമേ വാതിലുകള്‍ തുറക്കുകയുള്ളൂ. എല്ലാ വാതിലുകളും അടച്ചതിന് ശേഷം മാത്രമേ ട്രെയിന്‍ സ്‌റ്റേഷനില്‍നിന്നും എടുക്കുകയുമുള്ളൂ എന്നതും ഇതിന്‍റെ പ്രത്യേകതയാണ്.

https://www.youtube.com/embed/BMV0zGtfUvc
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക