Image

ഏലിക്കുട്ടി ലൂക്ക് (ബാലമ്മ-66) ന്യൂജേഴ്‌സിയില്‍ നിര്യാതയായി

ജോര്‍ജ് തുമ്പയില്‍ Published on 03 November, 2018
ഏലിക്കുട്ടി ലൂക്ക് (ബാലമ്മ-66) ന്യൂജേഴ്‌സിയില്‍ നിര്യാതയായി
ന്യൂജേഴ്‌സി: ചെങ്ങന്നൂര്‍ കടക്കേയ്ത്ത് പറമ്പില്‍ ഐസക്ക് ലൂക്കിന്റെ ഭാര്യ ഏലിക്കുട്ടി ലൂക്ക് (ബാലമ്മ-66) ന്യൂജേഴ്‌സിയില്‍ നിര്യാതയായി.

കുണ്ടറ കല്ലറയ്ക്കല്‍ പരേതരായ ചാണ്ടപ്പിള്ള പണിയ്ക്കരിന്റെയും ഏലിയാമ്മയുടെയും മകളാണ്.

വേയ്ക്ക് സര്‍വ്വീസ് നവംബര്‍ 4 ഞായറാഴ്ച 3 മുതല്‍ 8 വരെ, മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍(497 Godwin Ave, Mid Land Park, NJ-07432) നടക്കും. 

സംസ്‌ക്കാര ശുശ്രൂഷകള്‍ നവംബര്‍ 5 തിങ്കളാഴ്ച രാവിലെ 9-ന് ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ആരംഭിക്കും. തുടര്‍ന്ന് അടക്കം ഈസ്റ്റ് ഹാനോവറിലുള്ള ഗേറ്റ് ഓഫ് ഹെവന്‍ സെമിത്തേരിയില്‍.

പരേത ഓറഞ്ച് ടൗണ്‍ഷിപ്പിലുള്ള കമ്മ്യൂണിറ്റി ബ്ലഡ്  ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു. ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ സജീവാംഗം ആയിരുന്നതു കൂടാതെ എല്ലാ ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളിലും ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്. 

അശ്വതി (ലൂക്ക്) വറുഗീസ്, (ആല്‍ബര്‍ട്ട് ഐന്‍സ്റ്റിയിന്‍ സ്‌ക്കൂള്‍ ഓഫ് മെഡിസിന്‍), ആശാ (ലൂക്ക്) ജോര്‍ജ് (മോറിസ് വ്യൂ ഹെല്‍ത്ത് കെയര്‍ സെന്റര്‍), പരേതനായ അരുണ്‍ ലൂക്ക് എന്നിവരാണ് മക്കള്‍. സജി കീക്കാടന്‍ (യൂണിവേഴ്‌സിറ്റി ഓഫ് മെഡിസില്‍ ആന്റ് ഡെന്റിസ്ട്രി), ബിബിന്‍ ജോര്‍ജ് (അനി-വെറൈസണ്‍ വയര്‍ലസ്) എന്നിവരാണ് മരുമക്കള്‍

കൊച്ചുമക്കള്‍- അക്ഷയ്, സിയാന, സോഫിയ, റിയ.

ഐസക്ക് ജേക്കബ് (തമ്പി- വെസ്റ്റ് ഓറഞ്ച്), ഐസക്ക് ജോര്‍ജ് (ബോബി-ഫിലഡല്‍ഫി), പരേതനായ മേജര്‍ ഐസക്ക് വര്‍ഗീസ് (അച്ചന്‍ കുഞ്ഞ്- ബോസ്റ്റണ്‍), ഐസക്ക് ചെറിയാന്‍ (കൊച്ചുമോന്‍, കണക്ടിക്കട്ട് എന്നിവര്‍ ഭര്‍ത്തൃസഹോദരങ്ങളാണ്.

പരേതയുടെ സഹോദരങ്ങള്‍: പരേതനായ കെ.സി. തോമസ് പണിക്കര്‍, കെ.സി.വര്‍ഗീസ് പണിക്കര്‍, അന്നമ്മ പാപ്പച്ചന്‍, മറിയാമ്മ മാണി, മണി രാജന്‍ (കാലിഫോര്‍ണിയ), ഫോമാ നേതാവ് ജോണ്‍ സി. വര്‍ഗീസിന്റെ (സലിം) ഭാര്യ ഗ്രേസി വറുഗീസ് (ന്യൂയോര്‍ക്ക്). 

ലൈവ് സ്ട്രീമിംഗും ക്രമീകരിച്ചിട്ടുണ്ട്.

http://youtube/MHWQ!sGL2M

ഏലിക്കുട്ടി ലൂക്ക് (ബാലമ്മ-66) ന്യൂജേഴ്‌സിയില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക