Image

നവകേരളസൃഷ്ടിയ്ക്കായി നടപ്പാക്കുന്ന പദ്ധതികളില്‍ പ്രവാസി പുനഃരധിവാസ പ്രോജക്റ്റുകള്‍ ഉള്‍പ്പെടുത്തുക : നവയുഗം.

Published on 03 November, 2018
നവകേരളസൃഷ്ടിയ്ക്കായി നടപ്പാക്കുന്ന പദ്ധതികളില്‍ പ്രവാസി പുനഃരധിവാസ പ്രോജക്റ്റുകള്‍ ഉള്‍പ്പെടുത്തുക : നവയുഗം.
ദമ്മാം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനഃസൃഷ്ടിയ്ക്കാനായി കേരളസര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിയ്ക്കുന്ന പദ്ധതികളില്‍, പ്രവാസി പുനഃരധിവാസ പ്രോജക്റ്റുകള്‍ക്ക് മുന്‍ഗണന നല്‍കി ഉള്‍പ്പെടുത്തണമെന്ന് നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

നവയുഗം കേന്ദ്രകമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്‌സ് ക്യാമ്പിലാണ് പ്രമേയം അവതരിപ്പിച്ചത്.  പ്രവാസി മലയാളികളുടെയും, സംഘടനകളുടെയും സഹായത്തോടെ  നടപ്പാക്കുന്ന പ്രവാസി പുനഃരധിവാസ പ്രോജക്റ്റുകള്‍ വഴി നാടിന്റെ വികസനവും, പ്രവാസം അവസാനിപ്പിച്ച് മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനഃരധിവാസവും ഒരുപോലെ സാധ്യമാകും. ഇത്തരം പ്രോജക്റ്റുകള്‍ അവതരിപ്പിയ്ക്കാനും, അവയില്‍ നിക്ഷേപങ്ങള്‍ നടത്താനും പ്രവാസികള്‍ മുന്‍പോട്ടു വരണമെന്ന് നവയുഗം ആവശ്യപ്പെട്ടു. 

ദമ്മാം റോസ് ആഡിറ്റോറിയത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സി മോഹന്റെ അദ്ധ്യക്ഷതയില്‍  നടന്ന നവയുഗം ലീഡേഴ്‌സ് ക്യാമ്പ്, കേന്ദ്രരക്ഷാധികാരി ഷാജി മതിലകം ഉത്ഘാടനം ചെയ്തു. പ്രവാസത്തിന്റെ വര്‍ത്തമാനകാല പ്രതിസന്ധികള്‍ തിരിച്ചറിഞ്ഞ്, ഭാവിയിലേക്ക് കരുതലോടെ ജീവിയ്ക്കാന്‍ വ്യക്തമായ പദ്ധതികള്‍ ആവിഷ്‌കരിയ്ക്കാന്‍ പ്രവാസികള്‍ ഇപ്പോഴേ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. നവയുഗം ജനറല്‍ സെക്രെട്ടറി എം.എ.വാഹിദ് കാര്യറ റിപ്പോര്‍ട്ടും, ഭാവിപരിപാടികളും അവതരിപ്പിച്ചു. നവയുഗം കേന്ദ്രഭാരവാഹികളായ ജമാല്‍ വില്യാപ്പള്ളി, സാജന്‍ കണിയാപുരം എന്നിവരും, വിവിധ മേഖല പ്രതിനിധികളും സംസാരിച്ചു.

നവയുഗത്തിന്റെ കേന്ദ്രകമ്മിറ്റി അംഗങ്ങള്‍, വിവിധ മേഖല, യൂണിറ്റ്, പോഷക സംഘടന കമ്മിറ്റി ഭാരവാഹികള്‍ എന്നിവരാണ് ലീഡേഴ്‌സ് ക്യാമ്പില്‍ പങ്കെടുത്തത്.

സമ്മേളനം നവയുഗം കേന്ദ്രകമ്മിറ്റിയിലേയ്ക്ക് അനീഷ കലാം, നഹാസ്, അബ്ദുള്‍ സലാം, സിയാദ്, അബ്ദുള്‍ കലാം എന്നിവരെ തെരെഞ്ഞെടുത്തു. നവയുഗം കേന്ദ്ര ഉപദേശകസമിതി ചെയര്‍മാനായി ജമാല്‍ വില്യാപ്പള്ളിയെയും തെരെഞ്ഞെടുത്തു.

സമ്മേളനത്തിന് നവയുഗം കേന്ദ്രകമ്മിറ്റി ജോയിന്റ് സെക്രെട്ടറിമാരായ ശ്രീകുമാര്‍ വെള്ളല്ലൂര്‍ സ്വാഗതവും, അരുണ്‍ ചാത്തന്നൂര്‍ നന്ദിയും പറഞ്ഞു.  

നവകേരളസൃഷ്ടിയ്ക്കായി നടപ്പാക്കുന്ന പദ്ധതികളില്‍ പ്രവാസി പുനഃരധിവാസ പ്രോജക്റ്റുകള്‍ ഉള്‍പ്പെടുത്തുക : നവയുഗം.നവകേരളസൃഷ്ടിയ്ക്കായി നടപ്പാക്കുന്ന പദ്ധതികളില്‍ പ്രവാസി പുനഃരധിവാസ പ്രോജക്റ്റുകള്‍ ഉള്‍പ്പെടുത്തുക : നവയുഗം.നവകേരളസൃഷ്ടിയ്ക്കായി നടപ്പാക്കുന്ന പദ്ധതികളില്‍ പ്രവാസി പുനഃരധിവാസ പ്രോജക്റ്റുകള്‍ ഉള്‍പ്പെടുത്തുക : നവയുഗം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക