Image

മരണം (കവിത: ജീന രാജേഷ് ,കാനഡ)

Published on 03 November, 2018
മരണം (കവിത: ജീന രാജേഷ് ,കാനഡ)
മരണം
അതൊരു ടിക്കറ്റാണ്
ദേഹത്തിന്റെ പോലും ഭാരമില്ലാതെ
പോകാനാവുന്ന യാത്രയുടെ ടിക്കറ്റ്!!
പ്രിയപ്പെട്ടവരുടെ ചുറ്റും വട്ടം കറങ്ങുന്നവരെപ്പോലും
എത്ര പെട്ടെന്നാണെന്നോ യാത്രയുടെ
ഉന്മാദം പിടികൂടുക!!
നിറങ്ങളിലേക്ക്..
പൂമ്പാറ്റകളും പൂത്തുമ്പികളും
പാറുന്ന പ്രകൃതിയുടെ പച്ചപ്പിലേക്കും
പ്രപഞ്ചത്തിന്റെ ഉള്‍ക്കാഴ്ചകളിലേക്കും
അവരങ്ങനെ പറന്നുയരും...
മരണം അവസാനമാണെന്ന്
പറയുന്നവരെ നോക്കി
അവര്‍ ചിരിക്കുന്ന ആ ചിരിയാവും
ഈ ലോകത്തിലേറ്റവും മനോഹരം...
Join WhatsApp News
വിദ്യാധരൻ 2018-11-03 12:11:23
മരണം എന്തായാലും 
പോയവർക്കെല്ലാം ഇഷ്ട-
മായാവസ്ഥയാവാമത് 
ദുഃഖങ്ങൾ ഇല്ലാത്ത 
ക്ലേശങ്ങൾ ഇല്ലാത്ത 
യുദ്ധങ്ങൾ ഇല്ലാത്ത
മാത്സര്യം ഇല്ലാത്ത 
മനോഹരമായ അവസ്ഥ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക