Image

നായര്‍ ബനവലന്റ്‌ അസ്സോസിയേഷന്റെ വിഷു ആഘോഷം ഏപ്രില്‍ 15ന്‌

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 06 April, 2012
നായര്‍ ബനവലന്റ്‌ അസ്സോസിയേഷന്റെ വിഷു ആഘോഷം ഏപ്രില്‍ 15ന്‌
ന്യൂയോര്‍ക്ക്‌: നായര്‍ ബനവലന്റ്‌ അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ വിഷു ആഘോഷം ഏപ്രില്‍ 15 ഞായറാഴ്‌ച വിപുലമായ പരിപാടികളോടെ കൊണ്ടാടുമെന്ന്‌ സംഘാടകര്‍ അറിയിച്ചു.

ഏപ്രില്‍ 15 ഞായറാഴ്‌ച രാവിലെ 11 മണിമുതല്‍ വൈകീട്ട്‌ 6 മണിവരെ ക്വീന്‍സ്‌ ഹൈസ്‌കൂള്‍ ഓഫ്‌ ടീച്ചിംഗ്‌ (ഗ്ലെന്‍ ഓക്‌സ്‌ സ്‌കൂള്‍, 74-20 കോമണ്‍വെല്‍ത്ത്‌ ബൗളിവാഡ്‌, ബെല്ലറോസ്‌, ന്യൂയോര്‍ക്ക്‌ 11426) ഓഡിറ്റോറിയത്തില്‍ വെച്ചാണ്‌ ആഘോഷം.

വിഭവസമൃദ്ധമായ വിഷു സദ്യ, വിഷുക്കണി, വിഷുക്കൈനീട്ടം, ഗാനമേള, ഹാസ്യസംഗീത നാടകം വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, നൃത്തനൃത്യങ്ങള്‍ എന്നിവകൊണ്ട്‌ ഇത്തവണത്തെ വിഷു വര്‍ണ്ണശബളമാകുമെന്ന്‌ സംഘാടകര്‍ അവകാശപ്പെട്ടു. 
കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.nairsusa.org
നായര്‍ ബനവലന്റ്‌ അസ്സോസിയേഷന്റെ വിഷു ആഘോഷം ഏപ്രില്‍ 15ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക