ജര്‍മനിയില്‍ കുരിശുമരണ അനുസ്‌മരണയായി ദുഖവെള്ളിയാഴ്‌ച ശുശ്രൂഷ നടന്നു
ജോണ്‍ കൊച്ചുകണ്ടത്തില്‍Published on 06 April, 2012
ബോണ്‍: മാനവരാശിയുടെ പാപമെല്ലാം തന്റെ തോളില്‍ വഹിച്ചുകൊണ്‌ട് കുരിശുമായി
ഗോല്‍ഗൊഥാ മലമുകളേറി,തന്നെത്താന്‍ യാഗമര്‍പ്പിച്ച കര്‍ത്താവിന്റെ പീഢാനുഭവങ്ങളെ
സ്‌മരിച്ചുകൊണ്‌ട് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ ജര്‍മനിയിലെ ഇടവകകള്‍
സംയുക്തമായി രക്ഷകനായ യേശുവിന്റെ കഷ്‌ഠാനുഭവ കുരുശുമരണ അനുസ്‌മരണയായ
ദുഖവെള്ളിയാഴ്‌ച വളരെ ഭക്തിയാദര ബഹുമാനപുരസരത്തോടെ ബോണിലെ പീത്രൂസ് ആശുപത്രിയുടെ
കപ്പേളയില്‍ ഇടവക വികാരി റവ. ഫാ. ലൈജു മാത്യുവിന്റെ നേതൃത്വത്തില്‍ നടന്നു.
കാല്‍വരിയിലേക്കുള്ള കര്‍ത്താവിന്റെ യാത്രയെ അനുസ്‌മരിപ്പിച്ചുകൊണ്‌ടു നടന്ന
പ്രദക്ഷിണത്തില്‍ സ്‌ളീബാ തോളിനേ്‌മല്‍ താങ്ങി എന്ന ഗീതം ആലപിച്ച് ശുശ്രൂഷകരും
വിശ്വാസികളും അനുഗമിച്ചു. രാവിലെ ഒന്‍പതിന് ആരംഭിച്ച ശുശ്രൂഷകള്‍ മുന്നുമണിയോടെ
സമാപിച്ചു. ജര്‍മനിയിലെ ഇടവക വിശ്വാസികള്‍ വന്ന് സംബന്ധിച്ച് അനുഗ്രഹം
പ്രാപിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല