Image

പ്രവാസി വിരുദ്ധ നിലപാടുകള്‍ക്കെതിരെ പ്രതികരിക്കുക: തോമസ്‌ റ്റി ഉമ്മന്‍

Published on 06 April, 2012
പ്രവാസി വിരുദ്ധ നിലപാടുകള്‍ക്കെതിരെ പ്രതികരിക്കുക: തോമസ്‌ റ്റി ഉമ്മന്‍
ന്യൂയോര്‍ക്ക്‌: ഇന്ത്യന്‍ എംബസിയും, കോണ്‍സുലേറ്റുകളും പ്രവാസി ഇന്ത്യക്കാര്‍ക്ക്‌ നല്‍കേണ്ട സേവനങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുന്നതായാണ്‌ പുതിയ ഔട്ട്‌ സോസിങ്ങില്‍ നിന്നും മനസ്സിലാകുന്നത്‌. നിലവിലുള്ള ഔട്‌സോഴ്‌സിംഗ്‌ നിര്‌തലാക്കുവാനുള്ള നിലപാടില്‍ നിന്നും പിന്നോക്കം പോകുന്നതില്‍ പ്രവാസി ഇന്ത്യന്‍ പ്രവാസി ആക്ഷന്‍ കൌണ്‍സില്‍ ശക്തിയായി പ്രതിഷേധിക്കുന്നുവെന്ന്‌ തോമസ്‌ ടി. ഉമ്മന്‍ (കോര്‍ഡിനേറ്റര്‍ ആന്‍ഡ്‌ കോണ്‍സുലര്‍ അഫയേഴ്‌സ്‌ -ഇന്ത്യന്‍ പ്രവാസി കൗണ്‍സില്‍) പറഞ്ഞു . പ്രവാസി സംഘടനകള്‍ ഇക്കാര്യത്തിലുള്ള നിലപാട്‌ വ്യക്തമാക്കണം.

പ്രവാസി ഇന്ത്യക്കാര്‍ക്ക്‌ പാസ്‌ പോര്‍ട്ട്‌, വിസ സേവനങ്ങള്‍ ലഭിക്കാന്‍ ഇനി മുതല്‍ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു എന്നത്‌ ഒരു ദുര്‍ വി ധിയായി വേണം കരുതുവാന്‍. പ്രവാസി വിരുദ്ധ നിലപാടുകള്‍ക്കെതിരെ ശക്തിയായ്‌ പ്രതികരിക്കുവാന്‍ ആഹ്വാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക