Image

മതനിന്ദക്കേസ്‌: ലോകരാജ്യങ്ങളോട്‌ സഹായഭര്‍ത്ഥിച്ച്‌ കുറ്റവിമുക്തയാക്കപ്പെട്ട ആസിയ ബീബിയുടെ ഭര്‍ത്താവ്‌

Published on 05 November, 2018
മതനിന്ദക്കേസ്‌: ലോകരാജ്യങ്ങളോട്‌ സഹായഭര്‍ത്ഥിച്ച്‌  കുറ്റവിമുക്തയാക്കപ്പെട്ട ആസിയ ബീബിയുടെ ഭര്‍ത്താവ്‌
 
ഇസ്‌ലാമാബാദ്‌: ലോകരാജ്യങ്ങളോട്‌ സഹായഭര്‍ത്ഥിച്ച്‌ മതനിന്ദക്കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട ആസിയ ബീബിയുടെ ഭര്‍ത്താവ്‌ ആഷിഖ്‌ മാസിഹ്‌. കുറ്റവിമുക്തയാക്കിയെങ്കിലും ആസിയക്ക്‌ ഇപ്പോഴും വധഭീഷണിയുണ്ടെന്ന്‌ ആഷിഖ്‌ പറയുന്നു. പാകിസ്‌താനില്‍ നില്‍ക്കുന്നത്‌ ജീവന്‌ ഭീഷണിയാണെന്നും അഭയം നല്‍കണമെന്നും യു.എസ്‌, ബ്രിട്ടന്‍, കാനഡ എന്നീ രാജ്യങ്ങളോട്‌ ആഷിഖ്‌ അഭ്യര്‍ത്ഥിച്ചു.

പ്രവാചകനെ നിന്ദിച്ചെന്ന കേസില്‍ വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ട ക്രിസ്‌ത്യന്‍ വനിതയായ ആസിയ ബീബിയുടെ ശിക്ഷ പാകിസ്‌താന്‍ സുപ്രീംകോടതി ബുധനാഴ്‌ച റദ്ദാക്കിയിരുന്നു. എന്നാല്‍ ആസിയക്കെതിരെ വന്‍ പ്രക്ഷോഭങ്ങളുമായി തീവ്രമതസംഘടനകള്‍സംഘടിച്ചതോടെയാണ്‌ പ്രശ്‌നം വഷളായത്‌.

അതേസമയം ആസിയയ്‌ക്കെതിരേ കലാപത്തിന്‌ നേതൃത്വം നല്‍കിയ തെഹ്രീക്‌ താലിബാനുമായി സര്‍ക്കാര്‍ ധാരണയിലെത്തിയത്‌ തങ്ങളെ കൂടുതല്‍ ഭയപ്പെടുത്തുന്നുവെന്ന്‌ ആഷിഖ്‌ പറഞ്ഞു. ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ്‌ ആഷിഖ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌.

വീഡിയോ സന്ദേശത്തിലൂടെയാണ്‌ ആഷിഖ്‌ ലോക രാജ്യങ്ങളോട്‌ സഹായം അഭ്യര്‍ത്ഥിച്ചത്‌. തങ്ങളെ സഹായിക്കണമെന്നും തങ്ങളെ സ്വതന്ത്രരാക്കണമെന്നും ബ്രിട്ടീഷ്‌,യു.എസ്‌, കാനഡ പ്രധാനമന്ത്രിമാരോട്‌ ആവശ്യപ്പെടുന്നതായിരുന്നു സന്ദേശം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക