Image

സംവരണ പ്രസ്‌താവന യു.പി. പരാജയത്തിന്‌ കാരണം: രാഹുല്‍

Published on 06 April, 2012
സംവരണ പ്രസ്‌താവന യു.പി. പരാജയത്തിന്‌ കാരണം: രാഹുല്‍
ന്യുഡല്‍ഹി: ഉത്തര്‍പ്രദേശ്‌ നിയമസഭ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ കേന്ദ്രമന്ത്രിമാര്‍ നടത്തിയ സംവരണ പ്രസ്‌താവനയും ബട്‌ലാ ഹൗസ്‌ ഏറ്റുമുട്ടലുമാണ്‌ പരാജയത്തിന്‌ കാരണമെന്ന്‌ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി പ്രസ്‌താവിച്ചു. തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ കേന്ദ്രമന്ത്രിമാരായ സല്‍മാന്‍ ഖുര്‍ശിദ്‌, ബെനി പ്രസാദ്‌ വര്‍മ, ശ്രീ പ്രകാശ്‌ ജയ്‌സ്വാള്‍ എന്നിവര്‍ മുസ്ലിംകള്‍ക്ക്‌ ഒമ്പത്‌ ശതമാനം സംവരണമേര്‍പ്പെടുത്തുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു. ന്യുനപക്ഷ ക്വാട്ടയില്‍ മുസ്ലിംകള്‍ക്ക്‌ ഒമ്പത്‌ ശതമാനം സംവരണം ഏര്‍പെടുത്തുമെന്നായിരുന്നു വാഗ്‌ദാനം. ഇത്‌ മറ്റ്‌ മതസ്ഥരെ കോണ്‍ഗ്രസില്‍ നിന്ന്‌ അകറ്റിയെന്നും തെരഞ്ഞെടുപ്പ്‌ പരാജയം ചര്‍ച്ച ചെയ്യാന്‍ കൂടിയ യോഗത്തില്‍ രാഹുല്‍ വെളിപ്പെടുത്തി.

പാര്‍ട്ടിയിലെ അച്ചടക്ക ലംഘനം പാര്‍ട്ടി വെച്ചുപൊറുപ്പിക്കില്ലെന്ന്‌ രാഹുല്‍ മുന്നറിയിപ്പ്‌ നല്‍കി. പാര്‍ട്ടി ഘടകത്തില്‍ അഴിച്ചു പണിക്ക്‌ സാധ്യതയുണ്ടെന്ന്‌ മുന്‍ എംപി രാജേഷ്‌ മിശ്ര പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക