Image

ഷാരൂഖിനെ കാണാന്‍ സാധിക്കാത്തതില്‍ മനംനൊന്ത്‌ യുവിന്റെ ആത്മഹത്യ ശ്രമം

Published on 05 November, 2018
ഷാരൂഖിനെ കാണാന്‍ സാധിക്കാത്തതില്‍ മനംനൊന്ത്‌ യുവിന്റെ ആത്മഹത്യ ശ്രമം

മുംബൈ: ഷാരൂഖ്‌ ഖാനെ കാണാന്‍ സാധിക്കാത്തതില്‍ മനംനൊന്ത്‌ യുവാവ്‌ ജീവനൊടുക്കാന്‍ ശ്രമിച്ചു. മുംബൈയില്‍ ഷാരൂഖിന്‍റെ വസതിക്കു മുന്‌പിലാണ്‌ സംഭവം. കോല്‍ക്കത്ത സ്വദേശി മുഹമ്മദ്‌ സാലിം എന്നയാളാണ്‌ കഴുത്ത്‌ മുറിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ചത്‌.

കഴിഞ്ഞ ദിവസം 53ാം ജന്മദിനം ആഘോഷിച്ച ഷാരൂഖിനെ കാണാന്‍ സാലിം ഉള്‍പ്പെടെ നൂറുകണക്കിന്‌ ആരാധകരാണ്‌ മന്നത്തിലെ വസതിക്കു മുന്നില്‍ തടിച്ചു കൂടിയിരുന്നത്‌. എന്നാല്‍ മൂന്നു മണിക്കൂറോളം സാലിം ഇവിടെ നിന്നെങ്കിലും താരത്തെ കാണാന്‍ സാധിച്ചില്ല.

ഇതിനു പിന്നാലെ സാലിം സ്വയം കഴുത്ത്‌ മുറിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക