Image

വിവരിക്കല്‍ എന്ന പ്രക്രിയയിലൂടെ ഒരു കഥാ സഞ്ചാരം (അശ്വതി ശങ്കര്‍ )

അശ്വതി ശങ്കര്‍ Published on 05 November, 2018
വിവരിക്കല്‍ എന്ന പ്രക്രിയയിലൂടെ ഒരു കഥാ സഞ്ചാരം  (അശ്വതി ശങ്കര്‍ )
മനസില്‍ വിവരിക്കപ്പെടേണ്ടതും അല്ലാത്ത തുമായ എല്ലാറ്റിനും മേല്‍ ഒരു നിര്‍ദ്ദേശം പോലെ വിവരിക്കല്‍ എന്ന പ്രക്രിയയിലൂടെയാണ് കഥയിലെ
കഥാപാത്രങ്ങളുടെ സഞ്ചാരം. മേതിലിന്റെ നോവല്‍ 
'സൂര്യ മത്സ്യത്തെ വിവരിക്കല്‍'

 മൂന്നാമതൊരാളുടെ സഹായമില്ലാതെ, ഒരു ആത്മഗതമെന്ന പോലെ, 'ഞാന്‍' ആകുന്നു കേന്ദ്രകഥാപാത്രം. പകല്‍ വെളിച്ചത്തിലെ തിരക്കുകളൊഴിഞ്ഞ് രാത്രിയുടെ നിഴല്‍
വെളിച്ചത്തില്‍ തെരുവില്‍ മറ്റൊരു ലോകം സൃഷ്ടിക്കപ്പെടുന്നു. സ്വന്തം ഏകാന്തത തിരിച്ചറിഞ്ഞ് ഭയാധി ക്യത്തോടെ ആര്‍ക്കോ വേണ്ടി തെരുവുകള്‍ കാത്ത് കിടക്കുന്നു. അങ്ങനെയൊരു തെരുവില്‍ വെച്ചാണ് ഇമ്രാന്‍ ബാസല്‍ എന്ന ഇമ്രാനും ഞാനും കണ്ടുമുട്ടുന്നത്. രാത്രിയുടെ നിശ്ശബ്ദതയില്‍ തെരുവ് വിളക്കു കളുടെ വെളിച്ചത്തിലാണ് ഞാനും ഇമ്രാനും പതിവ് നടത്തവും, ദിശ തേടലും നടത്തിയിരുന്നത്. ഇമ്രാന്‍ പ്രാര്‍ത്ഥനകളില്‍ വിശ്വാസിയും മുന്‍ധാരണകള്‍ വെച്ച് സ്വയം പ്രവചനങ്ങളിലൂടെ സഞ്ചരിച്ചപ്പോള്‍ ഞാന്‍ യാദൃശ്ചികതകളെ പരസ്പരം ബന്ധിപ്പിക്കുന്ന വ്യാ ഖ്യാനങ്ങളിലൂടെ കടന്നുപോവാനായിരുന്നു ഇഷ്ടപ്പെട്ടത്. എപ്പോഴും എന്തും പ്രതീക്ഷിക്കാവുന്ന തെരുവില്‍ വെച്ച് ഒരിക്കല്‍ ഞാനും ഇമ്രാനും വാക്കുകളാല്‍ ഉരസി.. അതെപ്പോഴോ ശരീരങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ട
ലിലേക്ക് കടന്നിരിക്കാം... 

ഈ ഒരു സംഭവം മുതല്‍ നോവല്‍ ഒരു ഫിക്ഷന്‍ കുറ്റാന്വേഷണ രീതിയിലേക്ക് ഗതിമാറുകയാണ്. ഇമ്രാനെ ശുശ്രൂഷിക്കുന്ന, ഡോക് എന്ന ഓമനപ്പേരിലറിയപ്പെടുന്ന, അന്വേഷണത്വരയുള്ള ഡോക്ടര്‍ ഐസക് തോമസിലൂടെയാണ് അന്വേഷണം നടക്കുന്നത് .. ഡോക്കും, ഞാനും കൊലയാളിയെ സ്വയം തിരിച്ചറിയുന്നതല്ലാതെ വായനക്കാര്‍ സ്വന്തം ചിന്തകളുടെ അടിസ്ഥാനത്തില്‍ നിഗമനത്തിലെത്തുകയാണ് ചെയ്യുന്നത്

ബിലഹരി എന്ന ബില്ലിനോട് ഞാന്‍ നടത്തുന്ന വിവരിക്കലിലൂടെയാണ് ഞാന്‍ യദു എന്ന യാദവ് നന്ദന്‍ ആണെന്ന് നാം തിരിച്ചറിയുന്നത്. പിന്നീടങ്ങോട്ട് യദു ആണ്. നാലാം നിലയിലെ തന്റെ ഫ്‌ലാറ്റിലേക്ക്യ ദു ഒരിക്കലും ലിഫ്റ്റ് ഉപയോഗിച്ചിരുന്നില്ല. കോണിപ്പടികള്‍ നാഗരികതയുടെ മാറ്റൊലികളെ പ്രതിദ്ധ്വനിപ്പിക്കുവെന്ന് യദു വിശ്വസിക്കുന്നു. ഈ കോണിയുടെ ആറാം പടവില്‍ വെച്ചാണ് യദു ഇമ്രാന്റെ സഹോദരി
ഇഷയെ പരിചയപ്പെടുന്നത്. കൊളാറാഡോ ബ്രാന്‍ഡിന്റെ വാണിജ്യ തലത്തിലെ ഡിസൈനറായിരുന്നു ഇഷ.

ഇഷയാണ് ആദ്യമായി വിവരിക്കലില്‍ യദുവിനെ തോല്‍പ്പിച്ച് യദുവിനെക്കുറിച്ചുള്ള അറിവ് വിവരിക്കുന്നത്. അവളുടെ വിവരണം പ്രബന്ധമായി മാറുമ്പോഴേക്കും താന്‍ സൂര്യ മത്സ്യത്തെപ്പോലെ ചീഞ്ഞഴുകുമെന്ന് ഭയപ്പെട്ട് അവളുമായി എപ്പഴും ക്യത്യമായ അകലം അടുപ്പത്തോടെ പാലിച്ചു. അഞ്ചു നിസ്‌ക്കാരത്തിലൂടെ കാലത്തെ കേള്‍ക്കുന്ന തയ്യല്‍ക്കാരിയായിരുന്നു യദുവിന് ഇഷ.

തല കറങ്ങി വീഴാന്‍ പോവുന്നതിന് മുമ്പ് നൊടിയിടയില്‍ അയാള്‍ക്കുണ്ടാവുന്ന തോന്നലിനെ ഫ്രീസ് ചെയ്താണ് താന്‍ ജീവിക്കുന്നതെന്ന് യാദവ്
വ്യക്തമാക്കുന്നുണ്ട്. ഇമ്രാന്‍ ഒരിക്കലും കുടുംബത്തെക്കുറിച്ച് യാദവിനോട് പോലും പറയുന്നില്ല. സത്യത്തില്‍ കുടുംബം പ്രാര്‍ത്ഥന ഇതൊക്കെ ഇമ്രാന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു. അനിയത്തി ഇഷ, തന്റെ മഞ്ഞ പെറ്റിക്കോട്ടില്‍ തെരുപിടിച്ച് നട ന്നിരുന്ന കാലത്ത് ഇമ്രാന്‍ നാടായ കുവൈറ്റ് വിട്ടിരുന്നു. ആ മഞ്ഞയോര്‍മ്മകളാണ് തന്നെ പലപ്പോഴും അന്ധനാക്കുന്നതെന്ന് ഇമ്രാന്‍ വ്യക്തമാക്കുന്നുണ്ട്
പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇഷയെ കണ്ടു മുട്ടുമ്പോഴേക്കും ഇമ്രാന്‍ തിരിച്ചുവരാനാവാത്ത വിധം തെരുവിലകപ്പെട്ടു കഴിഞ്ഞിരുന്നു.

ഇമ്രാന്റെ മരണശേഷം യാദവ് ലിഫ്റ്റ് ഉപയോഗിക്കാ ന്‍ തുടങ്ങി .. ഇമ്രാന്‍ നടന്ന ഇരുണ്ട പാതകളിലൂടെ സഞ്ചരിക്കാന്‍ ആഗ്രഹിച്ചു. അറിയാത്തവര്‍ റോജര്‍ബാനിസ്റ്റര്‍, ലൂയി അഗാസി ചിച്ചന്‍ ഇറ്റ്‌സ്, കെറ്റ് സാള്‍ എന്ന പക്ഷി, റൂബി കോണ്‍, മോല എന്ന മൈല്‍ സ്‌റ്റോണ്‍ തുടങ്ങിയ പദങ്ങളൊക്കെ ഗൂഗിള്‍ ചെയ്ത് വായിച്ചാല്‍ വായനയുടെ ഒഴുക്ക് നഷ്ടപ്പെടാതിരിക്കും.

വിവരിക്കല്‍ എന്ന പ്രക്രിയയിലൂടെ ഒരു കഥാ സഞ്ചാരം  (അശ്വതി ശങ്കര്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക