Image

ചിക്കാഗോ കെ.സി.എസ് ക്‌നാനായ നൈറ്റ് നവംബര്‍ 17-ന്

ജോണിക്കുട്ടി പിള്ളവീട്ടില്‍ Published on 05 November, 2018
ചിക്കാഗോ കെ.സി.എസ് ക്‌നാനായ നൈറ്റ് നവംബര്‍ 17-ന്
ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ക്‌നാനായ നൈറ്റ് നവംബര്‍ 17-നു ശനിയാഴ്ച വൈകുന്നേരം ചിക്കാഗോ താഫ്റ്റ് ഹൈസ്കൂളില്‍ വച്ചു നടത്തുന്നതാണ്. പ്രസിഡന്റ് ബിനു പൂത്തുറയുടെ അധ്യക്ഷതയില്‍ ചേരുന്ന പൊതുയോഗത്തില്‍ കെ.സി.എസ് ക്‌നാനായ നൈറ്റിന്റെ മുഖ്യാതിഥി മുന്‍ ഇടുക്കി എം.പി അഡ്വ. ഫ്രാന്‍സീസ് ജോര്‍ജ് ആയിരിക്കും.

ക്‌നാനായ റീജിയന്‍ ഡയറക്ടര്‍ റവ.ഫാ. തോമസ് മുളവനാല്‍, കെ.സി.എസ് സ്പിരിച്വല്‍ ഡയറക്ടര്‍ ഫവ.ഫാ. ഏബ്രഹാം മുത്തോലത്ത് എന്നിവര്‍ പങ്കെടുക്കും. വിവിധ പോഷകസംഘടനകളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന ക്‌നാനായ നൈറ്റ് 11 മണിയോടെ അവസാനിക്കും.

സാജു കണ്ണമ്പള്ളി, ജോണിക്കുട്ടി പിള്ളവീട്ടില്‍, ഡിബിന്‍ വിലങ്ങുകല്ലേല്‍, ഷിബു മുളയാനികുന്നേല്‍, ജോബി ഓളിയില്‍, സജി മാലിത്തുരുത്തേല്‍, ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍, മാത്യു ഇടുക്കുതറ, സമയ തേക്കുംകാട്ടില്‍, റ്റേസ്മി കൈതക്കത്തൊട്ടിയില്‍, പ്രതിഭ തച്ചേട്ട്, ഡെന്നി പുല്ലാപ്പള്ളില്‍ എന്നിവര്‍ ക്‌നാനായ നൈറ്റിനു നേതൃത്വം നല്‍കും.
ചിക്കാഗോ കെ.സി.എസ് ക്‌നാനായ നൈറ്റ് നവംബര്‍ 17-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക