Image

റോഷി അഗസ്റ്റിന്‍ എം എല്‍,എയ്ക്ക് ഫിലഡല്‍ഫിയയില്‍ ഒമ്പതിന് വെള്ളിയാഴ്ച സ്വീകരണം

(പി ഡി ജോര്‍ജ് നടവയല്‍) Published on 05 November, 2018
റോഷി അഗസ്റ്റിന്‍ എം എല്‍,എയ്ക്ക് ഫിലഡല്‍ഫിയയില്‍ ഒമ്പതിന് വെള്ളിയാഴ്ച സ്വീകരണം
ഫിലഡല്‍ഫിയ: മികച്ച എം എല്‍ എയ്ക്കുള്ള പുരസ്കാര ജേതാവായ റോഷി അഗസ്റ്റിന്‍ എം എല്‍ എയ്ക്ക് ഫിലഡല്‍ഫിയയില്‍ നവംബര്‍ 9 വെള്ളിയാഴ്ച്ച വൈæന്നേരം 6 മണിയ്ക്ക് പൗരസ്വീകരണം നല്‍കുന്നു. വിവിധസംഘടനാ പ്രതിനിധികള്‍യോഗത്തില്‍ സംബന്ധിക്കും.

ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസ്സിയേഷനാണ് (ഓര്‍മ-ഇന്റര്‍നാഷനല്‍) സ്വീകരണ സമ്മേളനത്തിന് ഏകോപനം നിര്‍വഹിക്കുന്നത്. സ്‌പൈസ് വില്ലേജ്‌റസ്റ്റോറന്റ് ഹാളിലാണ് സ്വീകരണ സമ്മേളനം (9226 ആഷ്ടണ്‍ റോഡ്, ഫിലഡല്‍ഫിയ, 19114). കേരളത്തിലെ വിനാശകരമായ പ്രളയ ദിനങ്ങളില്‍ നിതാന്തമായ ദുരിതനിവാരണ സേവനവുമായിഅരയും തലയുംമുറുക്കി രക്ഷാ ഭടന്മാര്‍ക്കൊപ്പം നിലകൊണ്ട ജനപ്രതിനിധിയാണ് അദ്ധ്വാന വര്‍ഗസിദ്ധാന്തത്തിന്റെ യുവശബ്ദമായ റോഷിഅഗസ്റ്റിന്‍ എം എല്‍.എ.

കൂടുതല്‍വിവരങ്ങള്‍ക്ക്: ജോസ് ആറ്റുപുറം (267-231-4643), ജോര്‍ജ് നടവയല്‍ (215-494-6420), വിന്‍സന്റ് ഇമ്മാനുവേല്‍ (215-88-3341), ജോര്‍ജ്ഓലിക്കല്‍ ( 215-873-4365), ഷാജി മിറ്റത്താനി(215-715-3074), അലക്‌സ്‌തോമസ് ( 215-850-5268), മനോജ് ജോസ് (215-266-0764).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക