Image

നവയുഗം നോര്‍ക്ക സേവന ക്യാമ്പ് നവംബര്‍ 9ന് ദമ്മാമില്‍ അരങ്ങേറും.

Published on 06 November, 2018
നവയുഗം നോര്‍ക്ക സേവന ക്യാമ്പ് നവംബര്‍ 9ന് ദമ്മാമില്‍ അരങ്ങേറും.
ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദി ദമ്മാം അബ്ദുള്ള ഫഹദ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍, പ്രവാസി മലയാളികള്‍ക്കായി നോര്‍ക്കപ്രവാസി ക്ഷേമനിധി  സേവന ക്യാമ്പ് സംഘടിപ്പിയ്ക്കുന്നു.

ദമ്മാം റോസ് റെസ്റ്റാറന്റ് ആഡിറ്റോറിയത്തില്‍ വെച്ച്, നവംബര്‍ 9 വെള്ളിയാഴ്ച, വൈകുന്നേരം 4 മണി മുതല്‍ 8 മണി വരെയാണ്, നോര്‍ക്ക ക്യാമ്പ് സംഘടിപ്പിയ്ക്കുന്നത്.

നോര്‍ക്ക ഐഡന്റിറ്റി കാര്‍ഡ്, പ്രവാസി ക്ഷേമനിധി അംഗത്വം എന്നീ അപേക്ഷകള്‍ക്കുള്ള സേവനങ്ങളാണ് ക്യാമ്പ് വഴി നല്‍കുന്നത്. 
 
നോര്‍ക്കയുടെയും പ്രവാസി ക്ഷേമനിധിയുടെയും സേവനങ്ങളില്‍ കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസികളെ സഹായിയ്ക്കാനായി, വര്‍ഷങ്ങളായി പ്രവര്‍ത്തിയ്ക്കുന്ന, നവയുഗം നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്കിന്റെ സഹായത്തോടെയാണ് ക്യാമ്പ് സംഘടിപ്പിയ്ക്കുന്നത്. 

സ്വദേശിവല്‍ക്കരണം മൂലം സൗദിയിലെ പ്രവാസം പ്രതിസന്ധി നേരിടുകയും, പ്രവാസി പുനഃരധിവാസം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍, എല്ലാ പ്രവാസികളും ഈ സേവനം ഉപയോഗപ്പെടുത്തണമെന്ന് നവയുഗം  അബ്ദുള്ള ഫഹദ് യൂണിറ്റ് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

അപേക്ഷിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ പാസ്സ്‌പോര്‍ട്ട്, ഇക്കാമ എന്നിവയുടെ ഫോട്ടോകോപ്പികളും, പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോകളുമായി എത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0550107731, 0506995194 എന്നീ മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടുക.

നവയുഗം നോര്‍ക്ക സേവന ക്യാമ്പ് നവംബര്‍ 9ന് ദമ്മാമില്‍ അരങ്ങേറും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക