Image

ചിക്കാഗോ ഗോസ്പല്‍ മീഡിയ അസോസിയേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു

Published on 06 November, 2018
ചിക്കാഗോ ഗോസ്പല്‍ മീഡിയ അസോസിയേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു
ചിക്കാഗോ: ഇവിടെയുള്ള വിവിധ ക്രൈസ്തവ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ചിക്കാഗോ ഗോസ്പല്‍ മീഡിയ അസോസിയേഷന്റെ പ്രവര്‍ത്തനം നിലവില്‍ വന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഗുഡ്‌ന്യൂസ് വാരികയുടെ ചീഫ് എഡിറ്ററുമായ ബ്രദര്‍ സി.പി. മാത്യു ഉദ്ഘാടനം ചെയ്ത സംഘടനയുടെ ഭാരവാഹികളായി കെ.എം. ഈപ്പന്‍ (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), ഡോ. അലക്‌സ് കോശി (പ്രസിഡന്റ്), ഡോ. റവ. ടൈറ്റസ് ഈപ്പന്‍ (വൈസ് പ്രസിഡന്റ്), കുര്യന്‍ ഫിലിപ്പ് (സെക്രട്ടറി), ഡോ. ബിജു ചെറിയാന്‍ (ജോയിന്റ് സെക്രട്ടറി), ജോണ്‍സണ്‍ ഉമ്മന്‍ (ട്രഷറര്‍) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

ക്രൈസ്തവ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവര്‍ക്കും പ്രോത്സാഹനവും പരിശീലനവും സംഘടന നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അച്ചടി- ദൃശ്യമാധ്യമ പ്രവര്‍ത്തകരേയും, പത്രപ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തി പ്രവര്‍ത്തക സമിതി വിപുലീകരിക്കും. സംഘടനയുടെ ലോഗോയും മോട്ടോയും രൂപപ്പെടുത്താന്‍ ഉപസമിതിയെ ചുമതലപ്പെടുത്തി. ക്രൈസ്തവ സാഹിത്യ രംഗത്തും മാധ്യമ രംഗത്തും ശ്രദ്ധേമായ സംഭാവനകള്‍ നല്‍കിയവരെ കണ്ടെത്തി അവരെ ആദരിക്കും. സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുള്ളവര്‍ സെക്രട്ടറിയുമായി (847 912 5578) എന്ന നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക