Image

കള്ളനും പറുദീസ - ചാക്കോ ഇട്ടിച്ചെറിയ

ചാക്കോ ഇട്ടിച്ചെറിയ Published on 06 April, 2012
കള്ളനും പറുദീസ - ചാക്കോ  ഇട്ടിച്ചെറിയ

ഉള്ളം കലങ്ങിയുദ്ബുദ്ധരായിന്നോള
മുള്ള ജനസഞ്ചയങ്ങളേ കാണുവിന്‍
വെള്ളി മേഘങ്ങളേ കീറിമുറിക്കുമാ
റുള്ള കുരിശുകള്കാല്‍വറി മേടതില്‍

പള്ളികളല്ല പെരുംകള്ളരൊക്കെയും
പള്ളികൊള്ളുന്നതവിടെയെന്നോര്‍ക്കണം
കള്ളനല്ലാത്തൊരുവന്മൂലമിന്നിതു
പള്ളികള്ക്കൊക്കെപ്പരസ്യമെന്നോര്ക്കണം 

പ്രാണനാധന്‍മശിഹാ മരക്രൂശതില്‍
പ്രാണന്‍പിടഞ്ഞു മരിക്കുന്ന വേളയില്‍
പ്രാണേശ്വരാ വിളികേട്ടവനുച്ചത്തി
ലാണവന്‍കള്ളന്‍വലത്തുനിന്നക്ഷണം

കള്ളപ്പരിഷകള്
രണ്ടുവശത്തുമാ
യുള്ളവര്തങ്ങളില്ര്‍ക്കം തുടങ്ങിനാര്‍
കള്ളത്തരംകൊണ്ടു കാലംകഴിച്ചവര്‍
ക്കുള്ള പ്രതിഫലം തങ്ങള്ക്കു ലഭ്യമായ്

കള്ളനവനിടത്തുള്ളവ
ന്‍വല്ലാത്ത
പുള്ളിയാണപ്പോഴുമന്ന്യായമാണവ
ന്നുള്ളില്കുടികൊണ്ടിരിക്കുന്നതാകയാല്‍
തള്ളിക്കളഞ്ഞവനാപ്പറുദീസയും

കള്ളന്
വലത്തുള്ളവന്‍ താനറിഞ്ഞഹോ
കളളനവനെന്നനുഭവിക്കുന്നതും
കള്ളന്നു ന്യായമായുള്ള ശിക്ഷാവിധി
യെള്ളോളമില്ലതിലന്ന്യായമെന്നതും

ഉള്ളമുരുകി
വലത്തുള്ളവന്‍സാക്ഷാല്‍
കള്ളനായുള്ളവനോടു ചൊല്ലീടിനാന്‍
കള്ളരാണൊന്നുപോല്നമ്മള്രണ്ടുംതര്ക്ക
മുള്ളതില്ലായവന്നീതിമാനേതുമേ

ഉള്ളനേരംകോണ്ടനുതാപ
ചിത്തനാ
യുള്ളില്നിന്നഞ്ചാറു വാക്കുച്ചരിച്ചവന്‍
കള്ളനാണന്നുള്ളപരാധബോധവു
മുള്ളിലുരുവായി തല്ക്ഷണം നില്കവേ

പള്ളിപ്രമാണികള്
ക്കും പരദൈവത്തെ
യുള്ളിലൊതുക്കും പരീശര്ക്കുമൊന്നുപോല്
തള്ളിത്തുറക്കാനസ്സാധ്യമായന്നോള
മുള്ള പറുദീസ താനേതുറക്കയായ്

ഉള്ളം
നുറുങ്ങിയപേക്ഷിച്ചന്‍യേശു
കള്ളനല്ലെന്പാപമെല്ലാം പോറുക്കണേ
പള്ളി ദേവാലയമെന്തെന്നറിയാത്ത
പുള്ളി പറുദീസ തീറെഴുതിച്ചുടന്

തള്ളിക്കളഞ്ഞു
മനുഷ്യരെന്നാകിലും
തള്ളീയില്ലേശുവപ്പാവമാം കള്ളനെ
കള്ളനല്ലിന്നു നീ യെത്തും പറുദീസ
ക്കുള്ളിലെന്നോടൊത്തുനിത്യം വസിച്ചിടും

കള്ളരാണീ
ര്‍ത്യവര്ഗ്ഗമെല്ലാം വെറും
കള്ളരെന്നെള്ളോളമോര്ക്കാത്ത കൂട്ടരും
പള്ളികള്മോസ്കുകളമ്പലങ്ങള്തിങ്ങി
കള്ളം പരഞ്ഞാലതു കള്ളമാകുമോ?

കള്ളരാക്കീടുന്നു
നിത്യവും ര്‍ത്യരെ
കൊള്ള ചെയ്തീടുന്നനാദരെ നിര്ദയം
ഉള്ളില്നിരന്തരം വാഴുന്ന നീയൊഴി
ച്ചുള്ളു കണ്ടീടുവതാരു ജഗദ്ഗുരോ!

പള്ളകള്
വീര്‍പ്പിച്ചനീതികള്കാട്ടുവോര്‍
ക്കുള്ള പ്രതിഫലമല്ലാതെ വല്ലതും
എള്ളോളവും മാനസാന്തരമില്ലാത്ത
പള്ളിപ്രമാണിക്കുപോലും ലഭിക്കുമോ!



കള്ളനും പറുദീസ - ചാക്കോ  ഇട്ടിച്ചെറിയ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക