Image

ഗിന്നസ് പക്രുവിന്റെ വനജന്‍.. മോഷന്‍ പോസ്റ്റര്‍ ഇറങ്ങി

Published on 06 November, 2018
ഗിന്നസ് പക്രുവിന്റെ വനജന്‍.. മോഷന്‍ പോസ്റ്റര്‍ ഇറങ്ങി

ഗിന്നസ് പക്രു പ്രധാന വേഷത്തിലെത്തുന്ന ഇളയരാജയുടെ ക്യാരക്ടര്‍ മോഷന്‍ പോസ്റ്റര്‍ ഇറങ്ങി. മേല്‍വിലാസം, അപ്പോത്തിക്കരി എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ മാധവ് രാമദാസാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തത്. ചിത്രത്തിലെ പ്രമുഖ കഥാപാത്രങ്ങളെല്ലാം ഒത്തുചേര്‍ന്ന മോഷന്‍ പോസ്റ്ററാണ് ഇപ്പോള്‍ ഇറങ്ങിയത്. 

വനജന്‍ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഗിന്നസ് പക്രു അവതരിപ്പിക്കുന്നത്.  ഹരിശ്രീ അശോകന്‍ , ഗോകുല്‍ സുരേഷ്, ദീപക്ക് പറമ്പോല്‍, ഏനില്‍ നെടുമങ്ങാട്, ബേബി ആദ്ര, മാസ്റ്റര്‍ അഹിത്യന്‍, സിജി. എസ് നായര്‍, ജയരാജ് വാര്യര്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുദീപ് ടി ജോര്‍ജാണ് തിരക്കഥയും സംഭാഷണവും രചിച്ചത്. സജിത്ത് കൃഷ്ണ, ജയരാജ് ടി കൃഷ്ണന്‍, ബിനീഷ് ബാബു എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

ഇതിനു മുമ്പ് കുട്ടിയും കോലും എന്ന മലയാള ചിത്രത്തില്‍ ഗിന്നസ് പക്രു നായകനായി എത്തിയിരുന്നു. ഈ ചിത്രം സംവിധാനം ചെയ്തതും ഗിന്നസ് പക്രുവായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക