Image

കുവൈറ്റില്‍ മലയാളി യുവാവ് അപകടത്തില്‍ മരിച്ചു

Published on 06 November, 2018
കുവൈറ്റില്‍ മലയാളി യുവാവ് അപകടത്തില്‍ മരിച്ചു

മീന അബ്ദുള്ള (കുവൈറ്റ് ) : ടാങ്കര്‍ അറ്റകുറ്റപ്പണിക്കിടെയുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. കൊല്ലം സ്വദേശി സുമിത് എബ്രഹാം (38) ആണുമരിച്ചത്. സംഭവത്തില്‍ പരിക്കേറ്റ അഞ്ചുപേര്‍ തമിഴ്‌നാട് സ്വദേശികളാണ്.

മുത്തുകുമാര്‍ ശിവസ്വാമി, ബാലമുരുഗന്‍ പനീര്‍സെല്‍വ, ജമാലുദ്ദീന്‍ അന്‍സാരി, മാരിമുത്തു വടിവേലു, മുഹമ്മദ് ഖമറുദ്ദീന്‍ എന്നിവര്‍ക്കാണ് പരിക്ക്. സുമിത്തിന്റെ ഭാര്യ: സുമി (സെന്‍ട്രല്‍ പോയന്റ് ജീവനക്കാരി). മകള്‍: സ്‌റ്റെഫി. കെ.ഒ.സി പ്രോജക്ടിന് കീഴില്‍ ഗള്‍ഫ് സ്പിക് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. പരിക്കേറ്റവര്‍ അദാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക