Image

വിധിയെഴുത്തു തുടങ്ങി (ഡോ.മാത്യു ജോയിസ്, ഒഹായോ)

Published on 06 November, 2018
വിധിയെഴുത്തു തുടങ്ങി (ഡോ.മാത്യു ജോയിസ്, ഒഹായോ)
നിലനില്പിന്റെ പ്രശ്‌നവുമായി, കഴിഞ്ഞ ഇരുപതു മാസങ്ങളിലെ പ്രവര്‍ത്തനശൈലികളെ വിലയിരുത്തിക്കൊണ്ട് പ്രസിഡണ്ട് ട്രമ്പ് തന്റെ രാഷ്ട്രീയ ഭാവിയെ ഉറ്റുനോക്കുന്ന ദിവസ്സം. ഇത്രയും വാശിയേറിയ ഒരു ഇടക്കാല തിരഞ്ഞെടുപ്പിനെ അമേരിക്ക ഇതുവരെ അഭിമുഖീകരിച്ചിട്ടുണ്ടോ എന്നുതന്നെ സംശയം. കാരണം തലമുടിനാരിന്റെ ഭൂരിപക്ഷത്തില്‍ 51 - 49 എന്ന കണക്കില്‍ അധികാരത്തില്‍ ഇരിക്കുന്ന റിപ്പബ്ലിക്കന്‍ ഭരണകൂടത്തിനു നിലനില്‍ക്കണമെങ്കില്‍ , ഒരൊറ്റ സീറ്റും നഷ്ടപ്പെടാതെ നോക്കുകയും വേണം.

സെനറ്റില്‍ നിലവിലുള്ള സീറ്റുകള്‍ ഡെമോക്രാറ്റിന് 193 , ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 235 എന്ന നിലയിലാണ്. ഡെമോക്രാറ്റ് പാര്‍ട്ടിക്ക് സെനറ്റില്‍ ആധിപത്യം നേടണമെങ്കില്‍, അവര്‍ മത്സരിക്കുന്ന 26 സീറ്റില്‍ എങ്കിലും വിജയം ഉറപ്പിക്കണം എന്ന് മാത്രമല്ല, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കൈവശത്തിലുള്ള 2 സീറ്റെങ്കിലും ഏതു വിധേനയും കയ്യടക്കുകയും വേണം . ഹില്ലരി ജയിച്ച ന്യൂ യോര്‍ക്കിലെ സെനറ്റ് സീറ്റിലാണ് കനത്ത പോരാട്ടം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്.

ഇന്നത്തെ വോട്ടിങ്ങില്‍ നേരിയ തോതില്‍ ചലനങ്ങള്‍ സൃഷ്ടിക്കാവുന്ന രണ്ടു സംഗതികള്‍ ആണ്, ഈ കഴിഞ്ഞ ദിവസ്സം പ്രസിഡന്റ് പുറപ്പെടുവിച്ച ജന്മനാ പൌരത്വത്തിനെതിരായ എക്‌സിക്യൂട്ടീവ് ഓര്ഡറും , സുപ്രീംകോടതി നിയമന വിഷയത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി കൈക്കൊണ്ട ദോഷകരമായ നിലപാടും.

ജനപ്രതിനിധി സഭയില്‍ ഇന്ത്യന്‍ വംശജരായ 7 പേര്‍ മത്സരിക്കുന്നുവെന്നത് ശ്രദ്ധേയമാണ് . കൂടാതെ ചരിത്രത്തില്‍ ആദ്യമായി ഡെമോക്രാറ്റിക് ടിക്കറ്റില്‍ 2 മുസ്ലീം വനിതകളും പാര്‍ലമെന്റില്‍ സീറ്റ് തേടുന്നു. ഇവരൊക്കെ ജയിച്ചു വന്നാല്‍ വനിതകളില്‍ ചരിത്രനേട്ടവും, വിവിധ നിറങ്ങളുടെ പങ്കാളിത്വവും മുന്നേറ്റവും ഈ ഇടക്കാല തിരഞ്ഞെടുപ്പോടെ നാം കാണേണ്ടിവരും.

അതേപോലെ ഗവര്‍ണ്ണര്‍ മത്സരങ്ങളില്‍ ഐഡഹോ സറെറ്റിലെ ഡെമോക്രാറ്റ് പോലട്റ്റ് ജോര്‍ഡന്‍ എന്ന വനിത ജയിച്ചാല്‍ ആദ്യത്തെ വനിതാ ഗവര്‍ണ്ണര്‍ ആയിരിക്കും. റിപ്പബ്ലിക്കന്‍ ഫില്‍ സ്‌കോട്ട് പരാജയപ്പെട്ടാല്‍ ജയം കാണുന്നത് ചരിത്രത്തിലെ ആദ്യ ട്രാന്‍സ് ജെണ്ടര്‍ ഗവര്‍ണ്ണര്‍ ആകുന്ന ക്രിസ്ടീന്‍ ഹാള്‍ക്വിസ്റ്റ് ആയിരിക്കും. ജോര്‍ജിയയില്‍ ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരിയായ ഗവര്‍ണ്ണര്‍ സ്ഥാനത്തിനായി ഡെമോക്രാറ്റിക് സ്‌ടെസിഅബ്രാംസ് , അവിടുത്തെ സ്‌റേറ്റ് സെക്രട്ടറി ബ്രയാന്‍ കെമ്പിനോട് കൊമ്പു കോര്‍ത്തിരിക്കുന്നത് , ആഫ്രിക്കന്‍ വംശജര്‍ സാകൂതം വീക്ഷിച്ചുകൊണ്ടിരിക്കുന്നു.

ഉച്ചവരെ മിക്കവാറും എല്ലാ സ്ഥലങ്ങളിലും കനത്ത പോളിംഗ് നടന്നതായി റിപ്പോര്‍ട്ട് വന്ന് കഴിഞ്ഞു.
ഡെമോക്രാറ്റ്കള്‍ കോണ്ഗ്രസ് ഭൂരിപക്ഷം നേടിയെടുത്താല്‍, ട്രമ്പിനെതിരെ ഇമ്പീച്ചുമെന്റ്‌റ് വരെ കാണേണ്ടിവരും. പക്ഷെ ഒന്നും പറയാന്‍ സമയം ആയിട്ടില്ല , കാലാവസ്ഥപോലും അമേരിക്കന്‍ തിരഞ്ഞെട്പ്പിനെ സാരമായി ബാധിച്ചേക്കും . 2007 ലെ രസകരമായ ഒരു സര്‍വേ പ്രകാരം, ഓരോ ഇഞ്ച് മഴയ്ക്കും, ഡെമോക്രാറ്റ്കളുടെ വോട്ടിങ്ങില്‍ 2.5 % കുറവ് സംഭവിക്കാന്‍ സാധ്യതയുള്ളതായി പറയപ്പെടുന്നു . അതിനാല്‍ ഇപ്പോള്‍ ട്രമ്പ് മുട്ടിന്മേല്‍ നിന്ന് പ്രാര്‍ഥിച്ചുകൊണ്ടിരിക്കയാവാം.

നമുക്ക് കാത്തിരിക്കാം കുറെ മണിക്കൂറുകള്‍ കൂടി മാത്രം !

(തുടരും)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക