Image

ഡാളസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം ഏപ്രില്‍ 14ന് വിഷു ആഘോഷിക്കുന്നു.

പി.പി.ചെറിയാന്‍ Published on 07 April, 2012
ഡാളസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം ഏപ്രില്‍ 14ന് വിഷു ആഘോഷിക്കുന്നു.
ഡാളസ് : ഏപ്രില്‍ 14, ശനിയാഴ്ച രാവിലെ 8 മണി മുതല്‍ വിഷുക്കണി ദര്‍ശിച്ച് ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം ഏറ്റുവാങ്ങാന്‍ ഭക്തര്‍ക്ക് അവസരമുണ്ടായിരിക്കുന്നതാണ്.

വടക്കന്‍ കേരളത്തിലും, അന്യസംസ്ഥാനങ്ങളിലും മേടം ഒന്നാം തീയതി പുതുവര്‍ഷ അരങ്ങായി കണക്കാക്കപ്പെട്ടിരുന്നു.വിഷുദിനം ആദ്യമായി കാണുന്ന കാഴ്ചയുടെ ഫലം പിന്നീടുള്ള വര്‍ഷം മുഴുവന്‍ നിലനില്‍ക്കും എന്ന വിശ്വാസത്തിലാണ് വിഷുക്കണി കാണുക എന്ന ചടങ്ങ് നിലവില്‍ വന്നത്.

കൃഷ്ണ ഭക്തര്‍ക്ക് ഗുരുവായൂരപ്പ ദര്‍ശനത്തേക്കാള്‍ ഐശ്വര്യ ലഭ്യമായത് മറ്റൊന്നുമില്ല. വരാനിരിക്കുന്ന സമ്പല്‍ സമൃദ്ധിയുടെ പ്രതീകമായിട്ട്, ഫലവര്‍ഗ്ഗങ്ങള്‍, പുതു വസ്ത്രം, നിലക്കണ്ണാടി എന്നിവക്കു പുറമെ ഭഗവാന് ഏറ്റവും പ്രിയപ്പെട്ട കണികൊന്നയും വിഷുക്കണിയുടെ ഭാഗങ്ങളാണ്. സര്‍വ്വ ഐശ്വര്യങ്ങളും ലഭിക്കുവാന്‍ ഉണ്ണിക്കണ്ണന്റെ തിരുമുമ്പില്‍ നിറപറ ഇടുവാനും ഭക്തജനങ്ങള്‍ക്ക് സാധിക്കും. ഭഗവാന്‍ പ്രസാദവുമായി, വാഴയിലയില്‍ വിളമ്പുന്ന വിഷുസദ്യയോടു കൂടി ആഘോഷങ്ങള്‍ക്ക് വിരാമമാകും.

 കൂടുതല്‍ വിവരങ്ങള്‍ക്ക് 972 646 1463 നമ്പറില്‍ ബന്ധപ്പെടുക.
ഡാളസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം ഏപ്രില്‍ 14ന് വിഷു ആഘോഷിക്കുന്നു.
ഡാളസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം ഏപ്രില്‍ 14ന് വിഷു ആഘോഷിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക