Image

പുഴ (കവിത: ഫൈസല്‍ മാറഞ്ചേരി)

Published on 06 November, 2018
പുഴ (കവിത: ഫൈസല്‍ മാറഞ്ചേരി)
ഒഴുക്കു മറന്ന
പുഴയാണ് ഞാന്‍
വറ്റി വരണ്ട പുഴ
നിറഞ്ഞൊഴുകിയിരുന്നപ്പോള്‍
ഇരു കരകളെയും
പച്ച പിടിപ്പിച്ച പുഴ

കുത്തി ഒഴുകി കൂടെ
വന്നവരില്‍
പുളകം തീര്‍ത്ത പുഴ
പലപ്പോഴും കര
കവിഞ്ഞൊഴുകിയ പുഴ
ഇടക്കൊക്കെ ചുറ്റും നിന്ന
മരങ്ങളെ കട പുഴക്കിയ പുഴ

ഇന്നീ പുഴയുടെ കരയില്‍ വസന്തമില്ല
ഇന്നീ പുഴയില്‍ ആരവങ്ങളില്ല ജലോത്സവങ്ങളില്ല
ഉദ്യാനങ്ങളില്ല കുയില്‍ നാദവുമില്ല
ആറ്റുവഞ്ചികള്‍ പൂത്തുലഞ്ഞില്ല

ഗ്രീഷ്മത്തില്‍
നീര്‍ചാലാവുന്ന പുഴ
വര്‍ഷത്തില്‍ കടലാവുന്ന പുഴ
ഇന്നീ കരയില്‍ മരങ്ങളുടെ കാടില്ല
കോണ്‍ക്രീറ്റ് കാടു മാത്രം...

Join WhatsApp News
വിദ്യാധരൻ 2018-11-08 19:56:16
നിങ്ങളുടെ ക്രൂരതയുടെ 
ബലിയാടാണ് ഞാൻ 
ബാല്യത്തിലെ 
വൃദ്ധയായി തീർന്ന പുഴ 
എന്റെ തൊലി ചുക്കി 
ചുളുങ്ങിയിരിക്കുന്നു 
എന്റെ അസ്ഥികൾ 
അവിടിവിടെ 
എഴുന്നു നിൽക്കുന്നു 
എന്റെ പുളിനങ്ങളിൽ 
ഇരുന്ന്  എന്റെ സൗന്ദര്യ 
പുകഴ്ത്തി 
കവിത എഴുതിയ 
കവികൾ എവിടെ?
ജ്ഞാനോദയത്തിന് 
വേണ്ടി എന്റെ 
തീരങ്ങളിൽ 
വന്നിരുന്ന താപസർ എവിടെ?
എന്റെ മനസ്സിന് 
കുളിരേകിയ ഇളം കാറ്റെവിടെ 
എന്നിലെ മോഹങ്ങളേ 
ഉണർത്തിയിരുന്ന 
മാന്പേടകൾ എവിടെ 
സ്വസ്വരൈക്യത്താൽ  
എനിക്ക് ആനന്ദം പകർന്ന 
കിളികൾ എവിടെ 
എന്റെ മാറിൽ 
മലവിസർജനം 
നടത്തുന്ന ഭകതമാർ 
അവരുടെ അവശിഷ്ടങ്ങൾ 
എന്റെ മുഖത്തു വലിച്ചെറിഞ്ഞു 
ശരണം വിളികളോടെ 
മാള കയറുന്ന അയ്യപ്പന്മാർ 
ഹാ ! എന്തിന് ശവത്തെ കുത്തുന്നു 
ശ്രീനന്ദന 6A 2024-01-15 14:01:26
പുഴയെ സംരക്ഷിക്കുക ജീവിതം രക്ഷിക്കുക 💧
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക