Image

വയലാര്‍ രവി ജി. കാര്‍ത്തികേയനുമായി കൂടിക്കാഴ്ച നടത്തി

Published on 07 April, 2012
വയലാര്‍ രവി ജി. കാര്‍ത്തികേയനുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: കേന്ദ്രമന്ത്രി വയലാര്‍ രവി സ്പീക്കര്‍ ജി. കാര്‍ത്തികേയനുമായി കൂടിക്കാഴ്ച നടത്തി. രാവിലെ തൈക്കാട് ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

ലീഗിന്റെ അഞ്ചാം മന്ത്രിപ്രശ്‌നവുമായി ബന്ധപ്പെട്ട് ജി. കാര്‍ത്തികേയനെ സ്പീക്കര്‍ സ്ഥാനത്തുനിന്നും മാറ്റി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം നടക്കുന്നതായ വാര്‍ത്തകള്‍ക്കിടയിലായിരുന്നു കൂടിക്കാഴ്ച. അഞ്ചാം മന്ത്രിസ്ഥാനത്തിന്റെ കേന്ദ്രബിന്ദു സ്പീക്കറല്ലെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം വയലാര്‍ രവിയുടെ പ്രതികരണം. പ്രശ്‌നത്തില്‍ കെ. മുരളീധരന്റെ പ്രതികരണം വിവേകത്തോടെയുള്ളതാണ്. മുരളിയുടെ വാക്കുകള്‍ ജനങ്ങള്‍ കേള്‍ക്കുന്നുണ്‌ടെന്നും വയലാര്‍ രവി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക