Image

ഫൈസാബാദിനെ അയോധ്യയാക്കിയതിന്‌ പിന്നാലെ അഹമ്മദബാദിന്റെ പേര്‌ `കര്‍ണാവതി'യാക്കുന്നു

Published on 07 November, 2018
ഫൈസാബാദിനെ അയോധ്യയാക്കിയതിന്‌ പിന്നാലെ അഹമ്മദബാദിന്റെ പേര്‌ `കര്‍ണാവതി'യാക്കുന്നു
അയോധ്യ: ഉത്തര്‍പ്രദേശില്‍ ഫൈസാബാദ്‌ ജില്ലയുടെ പേര്‌ അയോധ്യയെന്ന്‌ മാറ്റിയതിന്‌ പിന്നാലെ അഹമ്മദാബാദിന്റെ പേര്‌ മാറ്റാനൊരുങ്ങി ഗുജറാത്ത്‌ സര്‍ക്കാറും രംഗത്ത്‌. ലോക പൈതൃക പദവിയിലുള്ള ഇന്ത്യയിലെ ഒരേ ഒരു നഗരമായ അഹമ്മദാബാദിനെ `കര്‍ണാവതി'യാക്കി മാറ്റാനാണ്‌ നീക്കം.

ഗുജറാത്ത്‌ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. അഹമ്മദാബാദിനെ `കര്‍ണാവതി'യായി കാണാനാണ്‌ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും നിയമ തടസങ്ങള്‍ മറികടക്കാനാവശ്യമായ പിന്തുണ ലഭിച്ചാല്‍ പേര്‌ മാറ്റാന്‍ ഞങ്ങള്‍ എപ്പോഴും ഒരുക്കമാണെന്നും നിതിന്‍ പട്ടേല്‍ വ്യക്തമാക്കി.

അനുയോജ്യമായ സമയം എത്തുന്ന ഘട്ടത്തില്‍ പേര്‌ മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പേര്‌ മാറ്റാനുള്ള നീക്കം ബിജെപിയുടെ മറ്റൊരു തിരഞ്ഞെടുപ്പ്‌ തന്ത്രമാണെന്ന്‌ കോണ്‍ഗ്രസ്‌ പ്രതികരിച്ചു.

രാമക്ഷേത്ര നിര്‍മാണം പോലെ ഹിന്ദു വോട്ട്‌ ലക്ഷ്യം വെച്ചാണ്‌ ബിജെപി ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നതെന്ന്‌ സംസ്ഥാന കോണ്‍ഗ്രസ്‌ വക്താവ്‌ മനീഷ്‌ ദോഷി പ്രതികരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക