Image

ഭരണഘടനാ തത്വങ്ങള്‍ പാലിച്ച്‌ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന്‌ യോഗി

Published on 07 November, 2018
 ഭരണഘടനാ തത്വങ്ങള്‍ പാലിച്ച്‌ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന്‌ യോഗി
ന്യൂഡല്‍ഹി: ഭരണഘടനാ തത്വങ്ങള്‍ പാലിച്ചുകൊണ്ട്‌ അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന്‌ ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ വ്യക്തമാക്കി.

അയോധ്യയില്‍ രാമപ്രതിമയുടെ നിര്‍മാണത്തിന്‌ രണ്ട്‌ സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇതിനായുള്ള സര്‍വേ നടപടികള്‍ പുരോഗമിക്കുകയാണ്‌. രാമക്ഷേത്രത്തിലേക്കുള്ള ദിശാസൂചകമായിരിക്കും രാമപ്രതിമയെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ തീവ്രഗ്രൂപ്പുകളെ തൃപ്‌തിപ്പെടുത്താന്‍ ചില വന്‍ പ്രഖ്യാപനങ്ങള്‍ യോഗി നടത്തുമെന്ന്‌ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ലെന്ന്‌ ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക