Image

ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ വിശുദ്ധവാരം ആചരിച്ചു

ജോസ് കണിയാലി Published on 07 April, 2012
ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ വിശുദ്ധവാരം ആചരിച്ചു
ചിക്കാഗോ: സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ഇടവകയില്‍ വിശുദ്ധവാരം ഭക്തിനിര്‍ഭരമായി ആചരിച്ചു. ഓശാന, പെസഹാവ്യാഴം, ദു:ഖവെള്ളി തുടങ്ങിയ ദിവസങ്ങളിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് വികാരി ഫാ. സജി പിണര്‍ക്കയില്‍, ഫാ. ജോര്‍ജ് വണ്ടന്നൂര്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.

യുവജനപ്രതിനിധികളായ റ്റീന നെടുവാമ്പുഴ, മെര്‍ളിന്‍ പുള്ളൂര്‍കുന്നേല്‍, മാത്യു പതിയില്‍, നബീസ ചെമ്മാച്ചേല്‍, ടെസ്സ തണ്ണിക്കരി എന്നിവര്‍ വിശുദ്ധവാരത്തിലെ ഓരോ ദിനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശം നല്‍കി. പെസഹാവ്യാഴാഴ്ച ഇടവകയിലെ കൂടാരയോഗങ്ങളുടെ കോര്‍ഡിനേറ്റര്‍മാര്‍, ട്രസ്റ്റിമാര്‍ എന്നിവരുടെ പാദങ്ങള്‍ കഴുകി വികാരി ഫാ. സജി പിണര്‍ക്കയില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നിര്‍വഹിച്ചു. ദു:ഖവെള്ളിയാഴ്ച പീഢാനുഭവ വായന, കുരിശിന്റെ വഴി, പീഢാനുഭവ സന്ദേശം, നഗരികാണിക്കല്‍ എന്നിവയിലൂടെ ലോകരക്ഷയ്ക്കായി കുരിശുമരണം വഹിച്ച യേശുവിന്റെ പീഢാനുഭവ സ്മരണകള്‍ പുതുക്കി.

പൗരോഹിത്യത്തിന്റെ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ഫാ. ജോര്‍ജ് വണ്ടന്നൂരിന് ഇടവകയുടെ ഉപഹാരം ട്രസ്റ്റിമാര്‍ സമ്മാനിച്ചു. ട്രസ്റ്റിമാരായ ബേബി കാരിക്കല്‍, ജേക്കബ് വഞ്ചിപ്പുരയ്ക്കല്‍, സക്കറിയ ചേലയ്ക്കല്‍, ജോബി ഓളിയില്‍, സെക്രട്ടി ജോസ് താഴത്തുവെട്ടത്ത്, കൂടാരയോഗ-മിനിസ്ട്രി ഭാരവാഹികള്‍ തുടങ്ങിയവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ വിശുദ്ധവാരം ആചരിച്ചുചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ വിശുദ്ധവാരം ആചരിച്ചുചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ വിശുദ്ധവാരം ആചരിച്ചുചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ വിശുദ്ധവാരം ആചരിച്ചുചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ വിശുദ്ധവാരം ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക