Image

ബന്ധു നിയമനം: മന്ത്രി ജലീലിന് കൂടുതല്‍ കുരുക്ക്

Published on 07 November, 2018
ബന്ധു നിയമനം: മന്ത്രി ജലീലിന് കൂടുതല്‍ കുരുക്ക്

കോഴിക്കോട്: ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനിലെ ജനറല്‍മാനേജര്‍ തസ്തികയിലേക്ക് മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമനവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പുറത്ത്. അഭിമുഖത്തില്‍ പങ്കെടുത്തവരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് മന്ത്രിബന്ധുവിനെക്കാളും യോഗ്യതയുണ്ടെന്ന് വ്യക്തമായതായി ആരോപണം ഉന്നയിച്ച പി.കെ ഫിറോസ് പറയുന്നു. 

ജനറല്‍മാനേജര്‍ തസ്തികയിലേക്ക് നടന്ന കൂടിക്കാഴ്ചയില്‍ ഏഴ് പേരായിരുന്നു പങ്കെടുത്തിരുന്നത്. ഇതില്‍ അഞ്ച് പേരും നിശ്ചിത യോഗ്യതയുള്ളവരും ഒരാള്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലിചെയ്യുന്നയാളുമായിരുന്നു. കൂടാതെ  നിയമനം ലഭിച്ച കെ.ടി അദീപിന് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥ എങ്ങനെ ബാധകമായി എന്ന ചോദ്യവും അവശേഷിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക