Image

ഫ്രാങ്കോ മുളയ്ക്കലിന് കേസ് നടത്താന്‍ രൂപത പണം നല്‍കില്ല; ബിഷപ്പ് കുടുംബത്തില്‍നിന്ന് പണം കണ്ടെത്തണമെന്ന് ജലന്ധര്‍ അഡ്മിനിസ്‌ട്രേറ്റര്‍

Published on 07 November, 2018
ഫ്രാങ്കോ മുളയ്ക്കലിന് കേസ് നടത്താന്‍ രൂപത പണം നല്‍കില്ല; ബിഷപ്പ് കുടുംബത്തില്‍നിന്ന് പണം കണ്ടെത്തണമെന്ന് ജലന്ധര്‍ അഡ്മിനിസ്‌ട്രേറ്റര്‍

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ നിലപാട് കടുപ്പിച്ച് ജലന്ധര്‍ രൂപത അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ആഗ്‌നെലോ റുഫീനോ ഗ്രേഷ്യസ്. ബിഷപ്പ് ഫ്രാങ്കോ നേരിടുന്ന ക്രിമിനല്‍ കേസ് നടത്തിപ്പിന് രൂപത ഫണ്ട് നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചതായും പണം ഫ്രാങ്കോ സ്വന്തം നിലയിലോ ഫ്രാങ്കോയുടെ കേരളത്തിലുള്ള കുടുംബമോ നടത്തട്ടെയെന്നും അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫ്രാങ്കോയുടെ കുടുംബത്തിന് നല്ല സാമ്പത്തിക സ്ഥിതിയുണ്ട്. അതുകൊണ്ട് രൂപത പണം മുടക്കേണ്ടതില്ല. മാത്രമല്ല, അത്തരമൊരു ആവശ്യം അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് രൂപതയ്ക്ക് ലഭിച്ചിട്ടില്ല. പരാതിക്കാരിയായ കന്യാസ്ത്രീയുടെ ഭാഗത്തുനിന്നും അത്തരമൊരു ആവശ്യം ഉയരാത്തതിനാല്‍ അതേകുറിച്ചും രൂപതയ്ക്ക് ചിന്തിക്കേണ്ടതില്ലെന്നും അഡ്മിന്‌സ്‌ട്രേറ്റര്‍ ജലന്ധറില്‍ മാധ്യമങ്ങളുമായി നടത്തിയ സംഭാഷണത്തില്‍ വ്യക്തമാക്കി.

ബിഷപ്പ് ഫ്രാങ്കോ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എത്തിയപ്പോള്‍ കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ താമസിച്ചത് വിവാദമായിരുന്നു. ഫ്രാങ്കോയും കൂട്ടാളികളും കൂടി മൂന്നു ദിവസത്തേക്ക് ഹോട്ടലിന്റെ ഏതാനും നിലകളിലെ മുഴുവന്‍ മുറികളും എടുത്താണ് താമസിച്ചത്. ഇതിന് വാടക ഇനത്തില്‍ ലക്ഷങ്ങള്‍ ചെലവഴിച്ചുവെന്ന കണക്കും പുറത്തുവന്നിരുന്നു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക