Image

തമിഴ്‌നാട്ടില്‍ മത്സരിക്കാന്‍ തയാര്‍: കമല്‍ഹാസന്‍

Published on 08 November, 2018
തമിഴ്‌നാട്ടില്‍ മത്സരിക്കാന്‍ തയാര്‍: കമല്‍ഹാസന്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പൂര്‍ണ സജ്ജരാണെന്ന്‌ മക്കള്‍ നീതി മയ്യം സ്ഥാപകനും നടനുമായ കമലഹാസന്‍. ഉപതെരഞ്ഞെടുപ്പ്‌ എപ്പോള്‍ നടത്തിയാലും തമിഴ്‌നാട്ടിലെ 20 ഇടങ്ങളിലും മത്സരിക്കും.

ഞാന്‍ വാഗ്‌ദാനങ്ങള്‍ നല്‍കുന്നതില്‍ വിശ്വസിക്കുന്നില്ല, മറിച്ച്‌ ജനങ്ങളില്‍ നിന്ന്‌ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയാണെന്നും മാധ്യമപ്രവര്‍ത്തകരോട്‌ അദ്ദേഹം പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ്‌ എപ്പോള്‍ നടത്തുമെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജയലളിതയും കരുണാനിധിയുമില്ലാത്ത രാഷ്ട്രീയ ഗോദ മികച്ച അവസരമായാണ്‌ മറ്റു പാര്‍ട്ടികള്‍ കാണുന്നത്‌.


ഫെബ്രുവരിയിലാണ്‌ കമലഹാസന്‍ മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടി തുടങ്ങിയത്‌. അഴിമതിക്കും നടപ്പു ഡി.എം.കെ സര്‍ക്കാരിനുമെതിരെ കടുത്ത കടുത്ത വിമര്‍ശനം അദ്ദേഹം നടത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക