Image

നോട്ട്‌ നിരോധനം നികുതിവരുമാനം കൂട്ടി: ജെയ്‌റ്റ്‌ലി

Published on 08 November, 2018
നോട്ട്‌ നിരോധനം നികുതിവരുമാനം കൂട്ടി: ജെയ്‌റ്റ്‌ലി

ന്യൂഡല്‍ഹി: സമ്പദ്‌വ്യവസ്ഥയെ നിയമപരമാക്കാനുള്ള സുപ്രധാന കാല്‍വെപ്പായിരുന്നു നോട്ട്‌ നിരോധനമെന്ന്‌ ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി. നോട്ട്‌ നിരോധനത്തിന്റെ രണ്ടാം വാര്‍ഷികത്തിലാണ്‌ മോദി സര്‍ക്കാറിന്റെ വിവാദ തീരുമാനത്തെ പിന്തുണച്ച്‌ അരുണ്‍ ജെയ്‌റ്റ്‌ലി വീണ്ടും രംഗത്തെത്തിയത്‌.


കള്ളപണം കണ്ടുപിടിക്കാനും നികുതി വരുമാനം കൂട്ടാനും നോട്ട്‌ നിരോധനം ഇന്ത്യന്‍ സര്‍ക്കാറിനെ സഹായിച്ചു. സമ്പദ്‌വ്യവസ്ഥയെ നിയമപരമാക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ സുപ്രധാന കാല്‍വെപ്പായിരുന്നു ഇതെന്നും ജെയ്‌റ്റ്‌ലി വ്യക്തമാക്കി.

തന്റെ ബ്ലോഗിലെഴുതിയ കുറിപ്പിലുടെയാണ്‌ ജെയ്‌റ്റ്‌ലി വീണ്ടും നോട്ട്‌ നിരോധനത്തെ പിന്തുണച്ച്‌ രംഗത്തെത്തിയത്‌. അതേസമയം, നോട്ട്‌ നിരോധനത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ സര്‍ക്കാറിനെതിരെ കടുത്ത പ്രതിഷേധവുമായി മുന്നോട്ട്‌ പോകാനാണ്‌ കോണ്‍ഗ്രസ്‌ തീരുമാനം. ഇതിനായി ട്വിറ്ററിലുടെ പ്രചരണം നടത്താനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്‌.


2016 നവംബര്‍ എട്ടിനാണ്‌ 500,1000 രൂപയുടെ നോട്ടുകള്‍ നിരോധിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക