Image

പത്തുവയസ്സുള്ള കുട്ടി അഞ്ചു പൗണ്ട് തൂക്കമുള്ള കുട്ടിക്ക് ജന്മം നല്‍കി.

പി.പി.ചെറിയാന്‍ Published on 07 April, 2012
പത്തുവയസ്സുള്ള കുട്ടി അഞ്ചു പൗണ്ട് തൂക്കമുള്ള കുട്ടിക്ക് ജന്മം നല്‍കി.
കൊളംമ്പിയ: കളിപ്പാട്ടങ്ങളുമായി കളിച്ചു രസിക്കേണ്ട പത്തുവയസ്സുള്ള പെണ്‍കുട്ടിക്ക് ഇനി സ്വന്തം കുട്ടിയെ താലോലിക്കാന്‍ അവസരം.

സൗത്ത് അമേരിക്കന്‍ രാജ്യമായ കൊളംമ്പിയായിലെ ഉള്‍ഗ്രാമത്തിലെ പ്രത്യേക ഒരു ജാതിയില്‍ ഉള്‍പ്പെട്ട പത്തുവയസ്സുക്കാരി പെണ്‍കുട്ടി ആട്ടിമായാണ് ഏപ്രില്‍ 4ന് ആശുപത്രിയില്‍ എത്തിയത്. കരഞ്ഞു കലങ്ങിയ കണ്ണും, അസ്സഹനീയ വേദനയുമായി ആശുപത്രിയില്‍ എത്തിയ രോഗിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ അമ്പരന്നു. അല്പ സമയത്തിനുള്ളില്‍ കുട്ടിയ പരിശോധിച്ച ഡോക്ടര്‍മാര്‍ ഉടനെ പത്തുവയസ്സുകാരിയെ സിസേറിയന് വിധേയയാക്കി അഞ്ചു പൗണ്ടോളം തൂക്കമുള്ള ഒരു പെണ്‍കുട്ടിയെ പുറത്തെടുത്തു.

38 ആഴ്ചയോളം വളര്‍ച്ചയത്തിയ കുട്ടി വൈദ്യശാസ്ത്രത്തിലെ തന്നെ ഒരു അത്ഭുതമായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മാതാവ് എന്നാണ് പത്തുവയസ്സുക്കാരി ഈ ചരിത്രത്തില്‍ അ
ിയപ്പെടുക.

രാജ്യത്തില്‍ നിലവിലുള്ള നിയമമനുസരിച്ച് ഈ പെണ്‍കുട്ടിയുടെ അച്ഛന്‍ നിയനടപടികളെ നേരിടേണ്ടി വരും. പ്രായപൂര്‍ത്തിയാക്കാത്ത മകളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ട കുറ്റമാണ് പിതാവില്‍ ആരോപിക്കപ്പെടുക.

കുട്ടിയും മാതാവും സുഖമായിരിക്കുന്നു എന്നാണ് ആശുപത്രി അധികൃതര്‍ അ
ിയിച്ചത്. പേരുവിവരം പുറത്തുവിട്ടിട്ടില്ല.
പത്തുവയസ്സുള്ള കുട്ടി അഞ്ചു പൗണ്ട് തൂക്കമുള്ള കുട്ടിക്ക് ജന്മം നല്‍കി.പത്തുവയസ്സുള്ള കുട്ടി അഞ്ചു പൗണ്ട് തൂക്കമുള്ള കുട്ടിക്ക് ജന്മം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക