Image

കര്‍ണാടക മുന്‍മന്ത്രി ജനാര്‍ദ്ധന റെഡ്ഡിയുടെ കസ്റ്റഡി കാലാവധി നീട്ടി

Published on 07 April, 2012
കര്‍ണാടക മുന്‍മന്ത്രി ജനാര്‍ദ്ധന റെഡ്ഡിയുടെ കസ്റ്റഡി കാലാവധി നീട്ടി
ബാംഗളൂര്‍: അനധികൃത ഖനനകേസില്‍ അറസ്റ്റിലായ കര്‍ണാടക മുന്‍മന്ത്രി ജനാര്‍ദ്ധന റെഡ്ഡിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി.

ഈ മാസം 17 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. ജനാര്‍ദ്ധന റെഡ്ഡിയുടെ പിഎ മെഹ്ഫൂസ് അലി ഖാന്റെയും ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടിയിട്ടുണ്ട്. സിബിഐ പ്രത്യേക കോടതി ജഡ്ജി ബി.എം. അംഗാദിയാണ് സിബിഐയുടെ അപേക്ഷ പരിഗണിച്ച് കസ്റ്റഡി കാലാവധി നീട്ടി നല്‍കിയത്. ഇരുവരുടെയും ജാമ്യാപേക്ഷയും 17 ന് പരിഗണിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക