Image

പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കിസ് ബാവ, യു. എ. ഇ - യില്‍ എത്തി

ബിജു വെണ്ണിക്കുളം Published on 09 November, 2018
പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കിസ് ബാവ, യു. എ. ഇ - യില്‍ എത്തി
ദുബായ്- ആകമാന സുറിയാനി സഭയുടെ പരമ മേലദ്ധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കിസ്   സന്ദര്‍ശനത്തിനായി യു. എ .ഇ യില്‍ എത്തി .

ബുധനാഴ്ച  വൈകിട്ട്  അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ പാത്രിയര്‍ക്കീസ് ബാവയെയും സംഘത്തിനും ഊഷ്മളമായ സ്വീകരണം നല്‍കി .
മലങ്കരയുടെ ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ തിരുമനസ്സിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി .

ഇടവക മെത്രാപ്പോലീത്ത ഐസക് മാര്‍ ഒസ്ത്താത്തിയോസ് ,കുര്യാക്കോസ് മാര്‍ സേവേറിയോസ് ,മേഖല സെക്രട്ടറി കാളിയംവേലില്‍ പൗലോസ് കോര്‍ എപ്പിസ്‌കോപ്പ ,ഫാദര്‍ അരുണ്‍ സി എബ്രഹാം ,ഫാദര്‍ ജിബിന്‍  എബ്രഹാം ,ഫാദര്‍ സിജു എബ്രഹാം ,ഫാദര്‍ എല്‍ദോസ് ,തുടങ്ങിയവരുടെ നേതൃത്വത്തില്‍  സ്വീകരിച്ചു

നവംബര്‍ 9 തിന്  പരിശുദ്ധ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഷാര്‍ജ സെന്റ് മേരിസ് സുനോറോ കത്തീഡ്രല്‍ പള്ളിയില്‍ വിശുദ്ധ കുര്‍ബാന. രാവിലെ 7.30 തിന് പ്രഭാത നമസ്‌കാരം, 9.00 മണിക്ക് വി. കുര്‍ബ്ബാന.

1 മണിക്ക് ഷാര്‍ജ സെന്റ് മേരിസ് ക്‌നാനായ യാക്കോബായ പള്ളിയില്‍ സ്വീകരണം.

5 മണിക്ക് ദുബായ് സെന്റ് മേരീസ് സിറിയന്‍ പള്ളിയില്‍ വിശുദ്ധ കുര്‍ബാന തുടര്‍ന്ന് സിറിയന്‍ സമൂഹത്തെ പരിശുദ്ധ ബാവ അഭിസംബോധന  ചെയ്തു സംസാരിക്കും.

നവംബര്‍ 10 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ദുബായ് മോര്‍ ഇഗ്‌നാത്തിയോസ് കത്തീഡ്രല്‍ പള്ളിയില്‍ സ്വീകരണം. തുടര്‍ന്ന് 7 മണിക്ക് പരിശുദ്ധ പിതാവിന്റെ നേതൃത്വത്തില്‍ സന്ധ്യാപ്രാര്‍ത്ഥന.

നവംബര്‍ 11 ഞായര്‍ വൈകുന്നേരം 8.30 തിന് പരിശുദ്ധ പിതാവ് ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരികെ പോകും.
പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കിസ് ബാവ, യു. എ. ഇ - യില്‍ എത്തി
പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കിസ് ബാവ, യു. എ. ഇ - യില്‍ എത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക