Image

കൂടംകുളം രണ്ടുമാസത്തികം കമ്മീഷന്‍ ചെയ്യും: നാരായണസ്വാമി

Published on 07 April, 2012
കൂടംകുളം രണ്ടുമാസത്തികം കമ്മീഷന്‍ ചെയ്യും: നാരായണസ്വാമി
മധുര: കൂടംകുളം ആണവനിലയം രണ്ടുമാസത്തിനകം കമ്മീഷന്‍ ചെയ്യുമെന്ന് കേന്ദ്രമന്ത്രി ഒ. നാരായണസ്വാമി പറഞ്ഞു.

നിലയത്തിന്റെ 99 ശതമാനം പണികളും പൂര്‍ത്തിയായി കഴിഞ്ഞു. ഒരു യൂണിറ്റില്‍ ആണവ ഇന്ധനമായ യുറേനിയം ഘടിപ്പിക്കേണ്ട പ്രവൃത്തിമാത്രമേ ബാക്കിയുള്ളു.രണ്ടാമത്തെ യൂണിറ്റിന്റെ 95 ശതമാനം പ്രവൃത്തികളും പൂര്‍ത്തിയായി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.


നിലവിലുള്ള ധാരണപ്രകാരം 965 മെഗാവാട്ട് വൈദ്യുതിയാണ് തമിഴ്‌നാടിന് ലഭിക്കുക. എന്നാല്‍ആണവനിലയത്തില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി പൂര്‍ണമായും സംസ്ഥാനത്തിന് വേണമെന്ന തമിഴ്‌നാടിന്റെ ആവശ്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണെന്നും നാരായണസ്വാമി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക