Image

ഒരു ദിവസം ഭാഗ്യം തുണച്ചത് മൂന്നു തവണ

Published on 09 November, 2018
ഒരു ദിവസം ഭാഗ്യം തുണച്ചത് മൂന്നു തവണ

ന്യൂജഴ്‌സി: റോബര്‍ട്ട് സ്റ്റുവര്‍ട്ടിനെ ഒരു ദിവസം ഭാഗ്യം തുണച്ചത് മൂന്നു തവണ. സ്‌ക്രാച്ച് ടിക്കറ്റ് വഴി ആദ്യം അഞ്ചു മില്യണ്‍ ഡോളര്‍.

ഓഗസ്റ്റ് മാസത്തിലാണ് സ്റ്റുവര്‍ട്ടിന് ലോട്ടറിയടിച്ചത്. തുടര്‍ന്ന് സമീപത്തുള്ള കടയിലെത്തി രണ്ടു ടിക്കറ്റുകള്‍ കൂടി വാങ്ങി. അതിനും 500, 100 ഡോളര്‍ വീതം സമ്മാനം ലഭിച്ചു.

ഇതിനു മുന്‍പ് സ്റ്റുവര്‍ട്ടിന് ലോട്ടറിയിലൂടെ ലഭിച്ച ഏറ്റവും വലിയ തുക 2500 ഡോളറായിരുന്നു. സുഹൃത്തുക്കളെയും കുടുംബത്തേയും സഹായിക്കാനൊരുങ്ങുകയാണ് ഡ്രൈവറായിരുന്ന സ്റ്റുവര്‍ട്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക