Image

പിന്തിരിപ്പന്‍മാരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍: മുഖ്യമന്ത്രി

Published on 09 November, 2018
പിന്തിരിപ്പന്‍മാരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തെ പിറകോട്ടടിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ സ്ഥാനം ചവറ്റുകുട്ടയിലാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

ക്ഷേത്രപ്രവേശന വിളംബരാഘോഷത്തിന്റെ 82ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ `ഇരുട്ടില്‍ നിന്ന്‌ വെളിച്ചത്തിലേക്ക്‌ തമസോ മാ ജ്യോതിര്‍ഗമയ' എന്ന പരിപാടിയുടെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി

പുരോഗമനപരമായ ഇടപെടലുകളിലൂടെ നാം നേടിയ മുന്നേറ്റത്തെ വലിയ തോതില്‍ പിന്നോട്ടടിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്‌. ഇതിനെ വിട്ടുവീഴ്‌ചകളില്ലാതെ ചെറുത്തേ പറ്റൂ. എല്ലാ കാലത്തും നവോത്ഥാന മുന്നേറ്റങ്ങള്‍ക്കെതിരെ യാഥാസ്ഥിതിക വിഭാഗം രംഗത്തെത്തിയിരുന്നതായി ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.


`സാമൂഹ്യ മുന്നേറ്റങ്ങളെ എതിര്‍ക്കുന്നവരെ പിന്തിരിപ്പന്‍മാരുടെ നിരയിലേക്ക്‌ തള്ളിമാറ്റി ചരിത്രം മുന്നോട്ട്‌ പോകും. അവരെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലെറിഞ്ഞാണ്‌ സമൂഹം മുന്നോട്ട്‌ പോയത്‌.'

അവര്‍ണര്‍ എന്ന്‌ മുദ്രയടിക്കപ്പെട്ടവര്‍ക്ക്‌ ക്ഷേത്രപ്രവേശന വിധി വന്നപ്പോള്‍ അതിനെ എതിര്‍ത്തവര്‍ ഉണ്ട്‌. ക്ഷേത്രം അടച്ചിട്ടവര്‍ ഉണ്ട്‌. അതെല്ലാം എല്ലാകാലത്തും ഉണ്ടായിട്ടുണ്ടൈന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

അങ്ങനെയാണ്‌ എല്ലാ വിഭാഗത്തിനും ക്ഷേത്ര പ്രവേശനം സാധ്യമായത്‌. ക്ഷേത്രപ്രവേശനവിളംബരം എന്നത്‌ ദീര്‍ഘകാലമായി നമ്മുടെ മുന്‍തലമുറ, ഒരു ജനത നടത്തിയ പോരാട്ടത്തിന്റെ ഫലമായി പ്രഖ്യാപിക്കേണ്ട വന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക