ബ്രിസ്‌ബേന്‍: അങ്കമാലി അയല്‍ക്കൂട്ടത്തിന്റെ ആറാം വാര്‍ഷികവും ക്രിസ്മസ് ആഘോഷവും നവംബര്‍ 17ന് (ശനി) വൈകുന്നേരം 4 മുതല്‍ 10 വരെ ബ്രിസ്‌ബേന്‍ നോര്‍ത്ത്, കല്ലാങ്കര്‍ കമ്യൂണിറ്റി ഹാളില്‍ (1480 അന്‍സാക് അവന്യു കല്ലാങ്കര്‍) നടക്കും.
ജിംഗിള്‍ ബെല്‍സ് 18 ന്റെ ഭാഗമായി അങ്കമാലി അയല്‍കൂട്ടം കുടുംബാംഗങ്ങളുടെ വിവിധ കലാസാംസ്‌കാരിക പരിപാടികള്‍, ക്രിസ്മസ് കരോള്‍, ഗാനമേള തുടങ്ങിയവ നടക്കും. കലാപരിപാടികള്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ കള്‍ച്ചറല്‍ കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടുക.
വിവരങ്ങള്‍ക്ക്: ഷൈനി എസതപാനോട് 0423278715, ഡീന ജോബി 0412571943, പീറ്റര്‍ തോമസ് 0426003903, ജോയ് മൂലന്‍ 0402644120.
റിപ്പോര്‍ട്ട്: ജോളി കരുമത്തി