Image

ഗാര്‍ഹിക പാചകവാതക വില വര്‍ധിച്ചു; ഈമാസം വര്‍ധിക്കുന്നത് രണ്ടാംതവണ

Published on 09 November, 2018
ഗാര്‍ഹിക പാചകവാതക വില വര്‍ധിച്ചു; ഈമാസം വര്‍ധിക്കുന്നത് രണ്ടാംതവണ

ന്യൂഡല്‍ഹി: എല്‍പിജി വിതരണക്കാര്‍ക്കുള്ള കമ്മീഷന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉയര്‍ത്തിയതിന് പിന്നാലെ സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന് രണ്ട് രൂപ വര്‍ധിച്ചു. പുതുക്കിയ നിരക്ക് അനുസരിച്ച് വിതരണക്കാര്‍ക്ക് 14.2 കിലോഗ്രാം സിലിണ്ടറിന് 50.58 രൂപയും അഞ്ച് കിലോഗ്രാം സിലിണ്ടറിന് 25.29 രൂപയും കമ്മീഷനായി ലഭിക്കുമെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. അടിസ്ഥാന വിലയില്‍ കൂടുതല്‍ നികുതി ഏര്‍പ്പെടുത്തിയതിന്റെ പേരില്‍ നവംബര്‍ ഒന്നിന് പാചകവാതക വില സിലിണ്ടറിന് 2.94 രൂപ കൂട്ടിയിരുന്നു. ഉയര്‍ന്ന അടിസ്ഥാന വിലയ്ക്ക് കൂടുതല്‍ ജിഎസ്ടി നല്‍കേണ്ടിവന്ന സാഹചര്യത്തില്‍ ജൂണ്‍ മുതല്‍ 16.21 രൂപയുടെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക