Image

ആചാര ലംഘനമുണ്ടായാല്‍ നട അടയ്ക്കുന്നതിന് ആരോടും അഭിപ്രായം തേടിയിട്ടില്ല: ശ്രീധരന്‍ പിള്ളയെ തള്ളി തന്ത്രി കണ്ഠര് രാജീവര്

Published on 09 November, 2018
ആചാര ലംഘനമുണ്ടായാല്‍ നട അടയ്ക്കുന്നതിന് ആരോടും അഭിപ്രായം തേടിയിട്ടില്ല: ശ്രീധരന്‍ പിള്ളയെ തള്ളി തന്ത്രി കണ്ഠര് രാജീവര്

തിരുവനന്തപുരം: ആചാരലംഘനമുണ്ടായാല്‍ ശബരിമല നട അടയ്ക്കുന്നതിനെപ്പറ്റി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയോട് അഭിപ്രായം തേടിയിട്ടില്ലെന്ന് തന്ത്രി കണ്ഠര് രാജീവര്. ദേവസ്വം ബോര്‍ഡിനു നല്‍കിയ വിശദീകരണത്തിലാണ് കണ്ഠര് രാജീവര് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്.  ശ്രീധരന്‍ പിള്ളയുടെ വിവാദ വെളിപ്പെടുത്തലില്‍ വെള്ളിയാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ തന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

കോഴിക്കോട് യുവമോര്‍ച്ച യോഗത്തില്‍ പ്രസംഗിക്കുമ്പോഴാണ് ആചാരലംഘനമുണ്ടായാല്‍ നട അടച്ചിടുന്നതിനെപ്പറ്റി തന്ത്രി തന്നോട് ആലോചിച്ചതായി ശ്രീധരന്‍ പിള്ള വെളിപ്പെടുത്തിയത്. തുടര്‍ന്ന് താനുമായി കുടിയാലോചന നടത്തിയതിനു ശേഷമാണ് നട അടച്ചിടുമെന്ന് തന്ത്രി പറഞ്ഞതെന്നും അദേഹം വെളിപ്പെടുത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്റെ വെളിപ്പെടുത്തലുകള്‍ ദേവസ്വം ബോര്‍ഡിന് എഴുതി നല്‍കിയ വിശദീകരണത്തിലാണ് അദേഹം നിഷേധിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക