Image

താങ്ങുംതണലും പദ്ധതിക്ക് തുടക്കംകുറിച്ചു

Published on 09 November, 2018
താങ്ങുംതണലും പദ്ധതിക്ക് തുടക്കംകുറിച്ചു
വാഷിംഗ്ടണ്‍: കേരളാ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ വാഷിംഗ്ടണ്ണിന്റെ (KAGW) ആഭിമുഖ്യത്തില്‍, "താങ്ങുംതണലും" എന്ന പേരില്‍ ഒരുദീര്‍ഘകാല ജീവകാരുണ്യപ്രവര്‍ത്തന പദ്ധതിക്ക് തുടക്കം കുറിച്ചു. നവംബര്‍ 3 ന് മേരിലാന്റിലെ ക്ലാര്‍ക്‌സ് ബര്‍ഗ് ഹൈസ്കൂളില്‍, KAGW കേരളപിറവി ആഘോഷങ്ങളോടനുബന്ധിച്ചു നടന്ന ചടങ്ങില്‍, കേരളത്തിലെ പ്രശസ്ത ജീവകാരുണ്യപ്രവര്‍ത്തകയായ ഷീബ അമീര്‍, താങ്ങും തണലുംപദ്ധതി ഉത്ഘാടനംചെയ്തു. താങ്ങുംതണലും പദ്ധതിയുടെ കോര്‍ഡിനേറ്റര്‍ ആയിപ്രവര്‍ത്തിക്കുന്ന ജയ് വര്‍ക്കി പദ്ധതിയുടെ വിശദാംശങ്ങള്‍ കമ്മ്യൂണിറ്റിയുടെ മുന്നില്‍അവതരിപ്പിച്ചു. KAGW പ്രസിഡന്റ് സാജുതോമസ് ആദ്യസംഭാവന KAGW സോഷ്യല്‍ സര്‍വീസ് കമ്മിറ്റി ചെയര്‍മാന്‍ വിന്‍സന്‍ പാലത്തിങ്കലിനെ ഏല്പിച്ചു.

ചികിത്സക്കായി സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കേരളത്തിലെ കാന്‍സര്‍ രോഗികളെയും അവരുടെ ആശ്രിതരെയും സഹായിക്കുക എന്നുള്ളതാണ് താങ്ങുംതണലും പദ്ധതിയുടെ പ്രധാനലക്ഷ്യം. ഇത്കൂടാതെ കാന്‍സര്‍ബാധിത കുടംബങ്ങളിലെ കുട്ടികള്‍ക്കു അവരുടെ പഠനംതുടരുവാനായുള്ള സഹായവും ഈപദ്ധതി വഴിനല്‍കുന്നതാണ്.

കേരളത്തിലെ സാമൂഹ്യസേവനരംഗത്ത് അറിയപ്പെടുന്ന സംഘടനകള്‍വഴിയാണ് താങ്ങുംതണലും പദ്ധതിനടപ്പില്‍ വരുത്തുന്നത്. കുട്ടികളുടെ കാന്‍സര്‍ പരിപാലനയില്‍കേരളത്തില്‍ മുന്‍പന്തിയിലുള്ള, ഷീബ അമീര്‍ നേതൃത്വംകൊടുക്കുന്ന, സൊലസ് (solace.org.in) എന്നസംഘടനയാണ് ഈ ഉദ്യമത്തില്‍ KAGW ഇന്റെപ്രഥമപങ്കാളി.

താങ്ങുംതണലും പദ്ധതിയിലേക്കുള്ള സംഭാവനകള്‍ chartiy.kagw.com എന്നലിങ്കുവഴി KAGW നു നേരിട്ട് നല്‍കാവുന്നതാണ്. എല്ലാസംഭാവനകള്‍ക്കും നികുതി ഇളവ് ലഭിക്കുന്നതാണ്.
താങ്ങുംതണലും പദ്ധതിക്ക് തുടക്കംകുറിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക