Image

സ്വവര്‍ഗ വിവാഹത്തിന് ലൈസെന്‍സ് നിഷേധിച്ചു ജയില്‍ ശിക്ഷ അനുവദിച്ച കെന്റുക്കി ക്ലാര്‍ക്കിന് പരാജയം

പി.പി. ചെറിയാന്‍ Published on 10 November, 2018
സ്വവര്‍ഗ വിവാഹത്തിന് ലൈസെന്‍സ് നിഷേധിച്ചു ജയില്‍ ശിക്ഷ അനുവദിച്ച കെന്റുക്കി ക്ലാര്‍ക്കിന് പരാജയം
റൊവന്‍കൗണ്ടി(കെന്റുക്കി): സ്വവര്‍ഗ്ഗ വിവാഹത്തിന് ലൈസെന്‍സ് അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് അഞ്ചു ദിവസം ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്ന കെന്റുക്കി കൗണ്ടി ക്ലാര്‍ക്കിന് തിരഞ്ഞെടുപ്പില്‍ പരാജയം. 2015ലായിരുന്നു വിവാദ തീരുമാനം.

നവംബര്‍ 6ന് നടന്ന തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കിം ഡേവിഡ് എതിര്‍സ്ഥാനാര്‍ത്ഥി എല്‍വുഡ് കോഡിലിനോട്(ഡമോക്രാറ്റ്) 700 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.

ദൈവീക പ്രമാണങ്ങള്‍ക്കെതിരായി സ്വവര്‍ഗ്ഗ വിവാഹത്തെ അംഗീകരിക്കുവാനാവില്ല എന്ന കിമ്മിന്റെ വാദം ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അര്‍ക്കന്‍സാസ് ഗവര്‍ണര്‍ മൈക്ക് ഹക്കമ്പി ഉള്‍പ്പെടെ നിരവധി കണ്‍സര്‍വേറ്റീവ് കിമ്മിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുകയും പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.

2014 ല്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കിം ഡേവിഡ് ഈ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചത്.

8000 ഡോളര്‍ വാര്‍ഷീക വേതനം ലഭിക്കുന്ന കൗണ്ടി ക്ലാര്‍ക്ഷിപ്പ് നഷ്ടമായെങ്കിലും റോവന്‍ കൗണ്ടിയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ സജ്ജീവ  പങ്കാളിത്വം വഹിക്കുമെന്ന് കിം ഡേവിഡ് പറഞ്ഞു.

2014 ല്‍ ഡമോക്രാറ്റിക്ക് പ്രൈമറിയില്‍, കിംഡേവിഡ് പരാജയപ്പെടുത്തിയ എല്‍വുഡിന് ഇതു തികച്ചും മധുരപ്രതികാരമായിരുന്നു.

സ്വവര്‍ഗ വിവാഹത്തിന് ലൈസെന്‍സ് നിഷേധിച്ചു ജയില്‍ ശിക്ഷ അനുവദിച്ച കെന്റുക്കി ക്ലാര്‍ക്കിന് പരാജയംസ്വവര്‍ഗ വിവാഹത്തിന് ലൈസെന്‍സ് നിഷേധിച്ചു ജയില്‍ ശിക്ഷ അനുവദിച്ച കെന്റുക്കി ക്ലാര്‍ക്കിന് പരാജയംസ്വവര്‍ഗ വിവാഹത്തിന് ലൈസെന്‍സ് നിഷേധിച്ചു ജയില്‍ ശിക്ഷ അനുവദിച്ച കെന്റുക്കി ക്ലാര്‍ക്കിന് പരാജയംസ്വവര്‍ഗ വിവാഹത്തിന് ലൈസെന്‍സ് നിഷേധിച്ചു ജയില്‍ ശിക്ഷ അനുവദിച്ച കെന്റുക്കി ക്ലാര്‍ക്കിന് പരാജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക