Image

ഒരാഴ്‌ചയ്‌ക്കിടെ ആസാം ജോര്‍ഹാത്ത്‌ മെഡിക്കല്‍ കോളേജില്‍ മരിച്ചത്‌ 16 ശിശുക്കള്‍

Published on 10 November, 2018
ഒരാഴ്‌ചയ്‌ക്കിടെ ആസാം ജോര്‍ഹാത്ത്‌ മെഡിക്കല്‍ കോളേജില്‍  മരിച്ചത്‌ 16 ശിശുക്കള്‍


ഗുവാഹത്തി: ഒരാഴ്‌ചയ്‌ക്കിടെ ചികിത്സയ്‌ക്കെത്തിയ ശിശുക്കളില്‍ 16 പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ആസാം സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.

ജോര്‍ഹാത്ത്‌ മെഡിക്കല്‍ കോളേജ്‌ ആന്‍ഡ്‌ ഹോസ്‌പിറ്റലിലാണ്‌ നവംബര്‍ ഒന്ന്‌ മുതല്‍ ആറ്‌ വരെ നിരവധി ശിശുക്കള്‍ മരിച്ചത്‌. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ആരോഗ്യ വകുപ്പും ആശുപത്രി അധികൃതരും രണ്ട്‌ സംഘങ്ങളെ വീതം നിയോഗിച്ചു.

ആശുപത്രിയിലെ നവജാത ശിശുക്കളെ ചികിത്സിക്കുന്ന കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച കുട്ടികളാണ്‌ മരിച്ചവരില്‍ അധികവും. എന്നാല്‍ കുട്ടികള്‍ മരിച്ചത്‌ ചികിത്സാ പിഴവ്‌ മൂലമല്ലെന്നും ഇക്കാര്യത്തില്‍ ആശുപത്രി അധികൃതര്‍ക്ക്‌ വീഴ്‌ച സംഭവിച്ചിട്ടില്ലെന്നും അധികൃതര്‍ അവകാശപ്പെട്ടു. ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തുന്ന രോഗികളുടെ എണ്ണം ഇപ്പോള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നും അതിനാലാണ്‌ മരണ സംഖ്യ കൂടിയതെന്നുമാണ്‌ അധികൃതരുടെ വിചിത്ര വാദം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക