Image

ചൈനയില്‍ വിദ്യാര്‍ത്ഥി വൃക്ക വിറ്റ്‌ ഐഫോണ്‍ വാങ്ങി; ഡോക്‌ടര്‍ പിടിയില്‍

Published on 07 April, 2012
ചൈനയില്‍ വിദ്യാര്‍ത്ഥി വൃക്ക വിറ്റ്‌ ഐഫോണ്‍ വാങ്ങി; ഡോക്‌ടര്‍ പിടിയില്‍
ബെയ്‌ജിംഗ്‌: ചൈനയില്‍ പതിനേഴുകാരനായ വിദ്യാര്‍ത്ഥി ഐപാഡും ഐഫോണും വാങ്ങാന്‍ തന്റെ വൃക്ക വിറ്റു.

വാങ്‌ എന്ന 17 കാരനാണ്‌ ഐപാഡും ഐഫോണും വാങ്ങാന്‍ പണം കണ്ടെത്തുന്നതിനായി തന്റെ വൃക്കകളിലൊന്ന്‌ വിറ്റത്‌. ഓണ്‍ലൈന്‍ ചാറ്റിങ്‌ വഴിയാണ്‌ വൃക്കവാണിഭ റാക്കറ്റ്‌ ഈ കുട്ടിയെ കണ്ടെത്തിയത്‌. 35,000 ഡോളറിനായിരുന്നു വ്യാപാരം ഉറപ്പിച്ചത്‌. എന്നാല്‍, വൃക്ക ദാനം ചെയ്‌ത കുട്ടിക്ക്‌്‌ കിട്ടിയത്‌ മൂവായിരം ഡോളര്‍ മാത്രം. ബാക്കി തുക ഇടനിലക്കാര്‍ തട്ടിയെടുത്തതായാണ്‌ റിപ്പോര്‍ട്ട്‌. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്‌ കൂട്ടി ആശുപത്രിയിലാണ്‌.

സംഭവത്തില്‍ ഡോക്ടറടക്കമുള്ള വൃക്ക വാണിഭ സംഘത്തെ അറസ്റ്റ്‌ ചെയ്‌തു. ചൈനീസ്‌ വാര്‍ത്താ ഐജന്‍സിയായ സിന്‍ഹുവ ആണ്‌ റിപ്പോര്‍ട്ട്‌ പുറത്തുവിട്ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക